രോഗിയെ പരിശോധിക്കുമ്പോൾ നിപ്പ ബാധിച്ച മരിച്ച നേഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാകുന്നു. കൊയിലാണ്ടി പന്തലായിനി സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വധു .ഈ മാസം 29ന് വടകര ലോകനാർക്കാവ് ക്ഷേത്രത്തിലാണ് വിവാഹം. ലിനിയുടെ കുടുംബം ഉൾപ്പെടെ മൂന്ന് കുടുംബങ്ങളും ചേർന്നാണ് വിവാഹം നിശ്ചയിച്ചത്. ലിനിയുടെ മരണത്തിനുശേഷം മക്കളായ ഋതു സിദ്ധാർത്ഥ് എന്നിവർക്ക് ഒപ്പം ചെമ്പന്നൂരിലെ വീട്ടിലാണ് താമസം.
ലിനിയോടുള്ള ആദരസൂചകമായി സജീഷിനെ സർക്കാർ ജോലിയും നൽകിയിരുന്നു ഇപ്പോൾ പന്നിക്കോട്ടൂർ വിഎച്ച്എസ്ഇ യിലെ ക്ലർക്ക് ആണ് സജീഷ്. പ്രതിവിധി പ്ലസ് വൺ വിദ്യാർത്ഥിയായ മകൾ ഉണ്ട്. 2018ൽ കോഴിക്കോട് ഉണ്ടായ നിപ്പ വ്യാപനത്തിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ആയിരുന്ന ലിനി മരിക്കുന്നത്. മെയ് 21ന് കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ആശുപത്രിയിലാണ് മരിച്ചത്. വിവാഹത്തെക്കുറിച്ച് സജീഷ് പറഞ്ഞത് ഇങ്ങനെ. പ്രിയ സുഹൃത്തുക്കളെ ഞാനും മക്കളും പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്.
ഋതുവിനും സിദ്ധാർത്ഥനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെയുണ്ട്. ഈ വരുന്ന ആഗസ്റ്റ് 29ന് വടകര ലോകനാർക്കാവ് ക്ഷേത്രത്തിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെത്തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോട് ഒപ്പം ഉണ്ടാകണം സ്നേഹത്തോടെ സജീഷ് ,ഋതുൽ സിദ്ധാർത്ഥ്, പ്രതിഭ, രേഖ.