`

റാമിന്റെ ഷൂട്ടിംഗ് ദുബായിൽ ഇല്ല എങ്കിലും മറ്റു പരിപാടികൾക്കായി മോഹൻലാൽ എത്തിച്ചേർന്നു.

റാം എന്ന ചിത്രത്തിൻറെ വർക്കിലാണ് മോഹൻലാൽ ഇപ്പോൾ ഉള്ളത്. ചിത്രത്തിൻറെ ഷൂട്ടിംഗ് റെസ്യൂം വിവരങ്ങൾ നമ്മൾ ഈ അടുത്തിടെ അറിഞ്ഞു കഴിഞ്ഞു. മോഹൻലാലിൻറെ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് റാമും. രണ്ടു പാർട്ട് ആയി ഈ ചിത്രം ഇറങ്ങുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ആദ്യ പാർട്ടിന്റെ ഷൂട്ട് ആണ് നടന്നുകൊണ്ടിരിക്കുന്നത് .മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുകയും ചെയ്തു. എന്നാൽ ഈ ചിത്രത്തിന് ഷൂട്ടിംഗ് ഇപ്പോൾ നടക്കേണ്ടിയിരുന്നത് ദുബായിലാണ്.

   

മോഹൻലാൽ ഉള്ളതും ഇപ്പോൾ ദുബായിൽ തന്നെയാണ്. യുഎഇയിൽ ചിത്രത്തിൻറെ ഷൂട്ടിങ്ങിനു വേണ്ടിയുള്ള പെർമിഷൻ നേരത്തെ ചോദിച്ചെങ്കിലും അത് റിജക്ട് ആവുകയായിരുന്നു. അതിനുശേഷം ഇവിടുത്തെ ഷൂട്ടിംഗ് നടക്കാതെ ആകുകയും ഇനിയുള്ള ഷൂട്ടിംഗ് വിദേശ ലൊക്കേഷനുകളിലും ആയിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് അത് സെപ്റ്റംബറോടുകൂടി ആരംഭിക്കും എന്നും അറിയുന്നു. ദുബായിൽ റാമിന്റെ ഷൂട്ടിംഗ് ക്യാൻസൽ ആയതോടുകൂടി തന്നെ ദുബായിൽ മറ്റു പരിപാടികൾക്ക് വേണ്ടിയാണ് മോഹൻലാൽ എത്തിയതും. ആശ്വാസ് സിനിമാസിന്റെ ദുബായിലെ ഓഫീസ് ലോഞ്ച് മായി ബന്ധപ്പെട്ട് മോഹൻലാൽ എത്തുകയായിരുന്നു.

ഒഫീഷ്യലായി തന്നെ .അതിനുവേണ്ടി ചർച്ച നടന്ന വിവരങ്ങൾ ഒക്കെ കഴിഞ്ഞ ദിവസങ്ങളിൽ അറിയാനും കഴിഞ്ഞു അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തുകയുണ്ടായി. അതോടൊപ്പം തന്നെ തന്റെ വർക്ക് ഔട്ടുകൾ മാറാത്ത മോഹൻലാലിനെ കുറിച്ചും ആരാധകർ പറഞ്ഞുകൊണ്ട് എത്തുകയും ചെയ്തു.