മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന അമ്മു സന്തോഷ്. ഞാനൊരിക്കലും കരുതിയിരുന്നില്ല ഒരാളുടെ രണ്ടാം ഭാര്യയായി വേണ്ടിവരും എന്ന് . ഉണ്ണിയേട്ടന്റെ വിവാഹാലോചന വരുമ്പോൾ അതിൽ അമ്മയ്ക്കും അച്ഛനും ആകർഷിക്കപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു ഒറ്റ മകൻ സമ്പന്നൻ നല്ല ജോലി ഭാര്യ മരിച്ചെങ്കിലും അതിൽ കുട്ടികൾ ഇല്ല. സ്ത്രീധനം ഡിമാന്റുകൾ അങ്ങനെയൊന്നുമില്ല. അങ്ങനെ നിരവധി ഞങ്ങള്‍ നാലു പെൺകുട്ടികൾ ആണ് അതും ഒരു കാരണമാകും.
എനിക്ക് ഇനിയും പഠിക്കണമെന്നുണ്ടായിരുന്നു അത് ആരും മുഖവിലക്ക് എടുത്തില്ല. ഒരു പ്രണയം ഇല്ലാതിരുന്നതിനാൽ ഒന്നിനും വേണ്ടി കാത്തു നിൽക്കേണ്ടി വന്നില്ല. വിവാഹം കഴിഞ്ഞു പോകുമ്പോൾ ഞാൻ ശരിക്കും അതിശയിച്ചു പോയി അവരുടെ വീട്ടിലെ പട്ടി കൂടിനേക്കാളും കുറച്ചുകൂടി വലുപ്പമേയുള്ളൂ എൻറെ വീടിന്. ഉണ്ണിയേട്ടന്റെ അമ്മയ്ക്ക് എന്നെ വലിയ ഇഷ്ടമാണ്. എന്നെ ഒരു കല്യാണത്തിന് കണ്ടു ഇഷ്ടമാണ് മായത് ആണത്രേ. അമ്മ അങ്ങനെയാണ് ബ്രോക്കർ വഴി കല്യാണമാലോചിച്ചത്. അമ്മ ഒരു സാധുവാണ് പക്ഷേ ഉണ്ണിയേട്ടൻ എന്നോട് വളരെ കുറച്ചു മാത്രമേ സംസാരിക്കാറുള്ളൂ.
അളന്നും ചിട്ടപ്പെടുത്തിയതുമായ വാക്കുകൾ. പകലൊക്കെ ഞാൻ വീടും തൊടിയും എല്ലാം ചുറ്റി നടന്നു കാണും. വീട്ടിലെ മുറികൾ ഒക്കെ എന്താ ഭംഗി അലങ്കാര പണികൾ ഒക്കെ ഗംഭീരമാണ്. തൊടിയിൽ ധാരാളം മരങ്ങൾ ഉണ്ട് ഞാൻ അവിടെ സഹായിക്കാൻ വരുന്ന സതീശൻ ചേട്ടനെ കൊണ്ട് ഒരു ഊഞ്ഞാൽ കെട്ടിച്ചു. അമ്മ അതൊക്കെ കണ്ട് കൗതുകത്തോടെ ചിരിക്കും. പലപ്പോഴും എനിക്ക് അമ്മയോട് ചോദിക്കണമെന്നുണ്ട് ആദ്യ ഭാര്യയുടെ ഒരു ഫോട്ടോ.