`

കാനഡയിലേക്ക് പോകുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ വീട് വിട്ട് ഇറങ്ങിപ്പോയ മകൻ.

മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന അമ്മു സന്തോഷ്. ഇത്തവണ ഞാനും ഏട്ടന്മാർക്കും ഒപ്പം പോകും ദിയ ചെറുപുഞ്ചിരിയോടെ കൃഷ്ണയെ നോക്കി.നീ ജർമ്മനിയിലേക്ക് ചുമ്മാ എന്നെ ചിരിപ്പിക്കല്ലേ. നിൻറെ അമ്മ സമ്മതിക്കുമോ ഒരു ഗോവ ട്രിപ്പിന് സമ്മതിക്കാത്ത ആളാണ്. ജർമ്മനിയിൽ മോളെ പഠിക്കാൻ വിടുന്നത്. സത്യം പറയാലോ മോനെ നിൻറെ അമ്മ ഒരു തോൽവിയാണ്. കാലത്തിനൊത്തു മാറാത്ത ഭൂലോക ദുരന്തം. കാര്യം അവൾ പറയുന്നത് സത്യമാണെങ്കിലും ആ നിമിഷം അവൻ എഴുന്നേറ്റു ശരിയാ എന്റെ അമ്മ ഒരു തോൽവി തന്നെയാണ് ഞാനും അങ്ങനെയാണ് നീ ഇനി എന്നോട് മിണ്ടണ്ട..

   

എയ്.. പോകല്ലേ ഞാനൊരു കോമഡി പറഞ്ഞതാ. ഇത്തരം കോമഡി നീ നിൻറെ അച്ഛൻറെ അടുത്തു പോയി പറ. അവൻ ദേഷ്യത്തിൽ ഉറക്കെ പറഞ്ഞിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി .അവൾ പറയുന്നത് ഒക്കെ ഒരു പരിധിവരെ സത്യമാണ്. ഏട്ടന്മാർക്കുള്ള സ്വാതന്ത്ര്യം ഒന്നിനും തനിക്ക് തന്നിട്ടില്ല. കൂട്ടുകാർക്കൊപ്പം ഒരു ടൂറിന് വിട്ടിട്ടില്ല.

സ്റ്റഡി ടൂർ പോയാൽ തന്നെ അധ്യാപകരോടും നൂറുവട്ടം വിളിച്ചു ചോദിക്കും. കൂട്ടുകാർ കളിയാക്കും പാപ്പി എന്നൊക്കെ വിളിക്കും പലപ്പോഴും അമ്മയോട് വഴക്കിട്ട് പിണങ്ങി ഇരുന്നിട്ടും ഒക്കെ ഉണ്ട്. അമ്മ മാറില്ല അച്ഛൻ സമ്മതിച്ചാലും പലതും അമ്മ എതിർക്കും. ജർമ്മനിയിൽ ആണ് രണ്ട് ഏട്ടൻമാരും അവർക്കൊപ്പം നിൽക്കാൻ കൊതിയാണ്. പിജി ചെയ്യുന്നത് അവിടെ മതിയെന്ന് തീരുമാനിച്ചത് അമ്മയുടെ ശ്വാസം മുട്ടിക്കുന്ന ഈ കരുതലിൽ നിന്നും രക്ഷ നേടാൻ ആണ്. കേട്ടപ്പോഴേ അമ്മ പറഞ്ഞു ഇവിടെ ഏറ്റവും നല്ല യൂണിവേഴ്സിറ്റിയിൽ നിനക്ക് അഡ്മിഷൻ കിട്ടിയല്ലോ പിന്നെ എന്തിനാ ജർമ്മനി അതൊന്നും വേണ്ട.