മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന നവാസ് ആമണ്ടൂർ. ആറുകൊല്ലം ഒരുമിച്ച് ജീവിച്ചിട്ടും രണ്ടു കുട്ടികൾ ഉണ്ടായിട്ടും ഒരിക്കൽ പോലും എന്നോട് ഒരു ഇഷ്ടം തോന്നിയിട്ടില്ലെന്നു പറഞ്ഞു എന്നെ പടിയിറക്കി എന്റെ മുന്നിലൂടെ മറ്റൊരിടത്തിയുടെ കൈയും പിടിച്ചു നടന്നുപോയ നിമിഷം മാത്രമാണ് മാഷേ എന്നിലെ പെണ്ണ് തോറ്റു പോയത്.
പൂച്ചക്കണ്ണുള്ള നീളത്തിൽ കുറെ മുടിയും വിവരവും വിദ്യാഭ്യാസവും ഉള്ള മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞു കൂടി നടക്കുന്ന ഒരു പെണ്ണിനെയാണ് സമീർ സ്വപ്നം കണ്ടതും ആഗ്രഹിച്ചതും പക്ഷേ കിട്ടിയതും കിട്ടിയതും മനസ്സിലെ സ്വപ്നങ്ങളിൽ നിന്നും വ്യത്യസ്തമായ ഷാഹിനയെ ആദ്യരാത്രിയിൽ അവൾ തിരിച്ചറിഞ്ഞു ഭർത്താവിന്റെ മനസ്സും സ്വപ്നങ്ങളും ഇല്ലാതാക്കിയവൾ ആണ് താൻ എന്ന്. എങ്കിലും നല്ല ഒരു ഭാര്യയാകാൻ ശ്രമിച്ചു .
പരാജയപ്പെടുന്ന നേരത്തെ എല്ലാം നിസ്കാരപ്പായയിൽ കണ്ണുനീർ ഒഴുകി ഒരിക്കലും ആരോടും പരാതി പറഞ്ഞില്ല. കണ്ണീർ ആരെയും കാണിച്ചില്ല കണ്ണീർക്കണ്ട പടച്ചവൻ സമീറിൽ മാറ്റം ഉണ്ടാക്കിയില്ല. കുട്ടികൾ ആകുമ്പോൾ മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. സമീർ അവളെ ഉമ്മയുടെ ഇഷ്ടത്തിന് കെട്ടി മുറിയിൽ കൂടെ താമസിപ്പിച്ചു. അതല്ലാതെ ഭർത്താവ് എന്ന സ്ഥാനം കൊടുക്കാൻ അയാൾക്ക് താല്പര്യമില്ല. ഒരിക്കൽപോലും ഒരുമിച്ച് പുറത്തു പോയിട്ടില്ല പാർക്കിലും ബീച്ചിലും കൈപിടിച്ച് നടന്നിട്ടില്ല.
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടില്ല ഇഷ്ടമുള്ളതൊന്നും ചോദിച്ചിട്ടില്ല വാങ്ങിച്ചു തന്നിട്ടുമില്ല. ആണും പെണ്ണും ഒരു മുറിയിൽ ഒരു കട്ടിലിൽ കിടന്ന് ഉറങ്ങിയ രാത്രിയിൽ ചടങ്ങ് പോലെ നടക്കുന്ന ഒരു ഇണചേരൽ. ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചിട്ടില്ല ശരീരത്തിൽ മോഹത്തോടെ ഒന്ന് നോക്കിയിട്ടില്ല ആറു കൊല്ലം. അഴിക്കുംതോറും കുരുക്ക് വരുന്ന ജീവിതത്തിൽ സമീർ അവന്റെ സ്വപ്നത്തിലെ ഇണയെ കണ്ടെത്തി ഇങ്ങനെ ഒരു ദിവസം ഷാഹിന പ്രതീക്ഷിച്ചിരുന്നു.