`

27 വർഷം പ്രവാസി ആയിരുന്നിട്ട് അവസാനം അപകടം പറ്റി.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം നിങ്ങൾക്ക് അറിയുമോ 27 വർഷം സൗദിയിൽ എന്നിട്ടും ഞാനൊരു ഉംറ പോലും ചെയ്തിട്ടില്ല. ആദ്യത്തെ പോക്ക് പോയി നാലര വർഷം കഴിഞ്ഞ് ആണ് ഞാൻ ഈ നാട് കാണുന്നത്. ആ 68 കാര്യം ഞങ്ങളുടെ മുമ്പിൽ ഇരുന്ന് കരഞ്ഞു അന്ന് ചെന്ന് പെട്ടത് മരുഭൂമിയിലെ പ്രശസ്ത സ്ഥലത്താണ്. ഒരുപാട് ആളുകളും കണ്ണെത്താത്ത ദൂരത്തോളം മരുഭൂമിയും കുറെ കൃഷി സ്ഥലവും അറബിയിൽ മസ്ര എന്നു പറയും നാലുപേരിൽ ഒരാളായി ഞാനും. ഞാൻ മാത്രമാണ് മലയാളി വെള്ളവും പോലും ഞങ്ങൾക്കുള്ള ഭക്ഷണസാധനങ്ങളുമായി അറബി വരുമ്പോൾ മാത്രമാണ് നാട്ടിൽ നിന്നുമുള്ള ഒരു കത്ത് കിട്ടുക.

   

തിരിച്ച് മറുപടിയും ഒരിക്കൽ മാത്രം അത് പലപ്പോഴും രണ്ടുമൂന്നു മാസത്തിലൊരിക്കൽ ആയിരുന്നു. പലതവണ കരഞ്ഞു കാലു പിടിച്ചിട്ടുണ്ട് പക്ഷേ അറബി ലീവ് തരില്ല. ചെറിയ തുക ആണെങ്കിലും കൃത്യമായി ശമ്പളം കിട്ടും. അത് അറബി വഴി തന്നെ നാട്ടിലേക്ക് അയക്കും നമ്മുടെ ഭാഷയിൽ ഒന്ന് വർത്തമാനം പറയാൻ ഞാൻ എത്ര കൊതിച്ചു എന്ന് അറിയുമോ. രക്ഷപ്പെടാൻ പലവട്ടം ശ്രമിച്ചുനോക്കി. കണ്ണെത്താത്ത മരുഭൂമിയിൽ കുഴഞ്ഞു വീണത് മാത്രം മിച്ചം ഒടുവിൽ ലീവ് കിട്ടി നാലര വർഷത്തിനുശേഷം.

പിന്നീട് ഞാൻ അങ്ങോട്ട് തിരിച്ചു പോയില്ല . സുലേഖയ്ക്ക് ഞാൻ എന്നും ഒന്നിനും പോരാത്തവനായിരുന്നു . എൻറെ കൂടെ പോയവരിൽ പലരും മണിമാളിക പണിഞ്ഞതും അവരുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തതും ഒക്കെ അവളുടെ കണക്കിൽ എന്റെ പോരായ്മ മാത്രമായിരുന്നു. പിന്നെ അവളുടെ അമ്മാവൻറെ മകൻ വഴിയാണ് വീണ്ടും പോയത് പോവുകയല്ലാതെ മാർഗം ഇല്ലായിരുന്നു. രണ്ടു വയസ്സ് വ്യത്യാസം മാത്രമുള്ള 3 പെൺമക്കൾ ചോർന്നു ഒലിക്കുന്ന വീട് .ചെന്നിടത്ത് ഹോട്ടലിൽ ക്ലീനിങ് ജോലിയായിരുന്നു.