മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. അതിജീവനത്തിന്റെ പുതിയ മുഖങ്ങൾ ഇന്ന് ഞായറാഴ്ചയാണ് ഞാനും മോനും മാത്രമേ വീട്ടിലുള്ളൂ അതുകൊണ്ട് ഉച്ചഭക്ഷണം സ്വിഗി വഴി ഓർഡർ ചെയ്തു എൻറെ ഭക്ഷണം ആദ്യം വന്നു കഴിച്ചു കഴിഞ്ഞതിനുശേഷം ആണ് മോനെ ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനായി വന്ന ആൾ പുറത്തു നിന്ന് വിളിക്കുന്നത് കേട്ടത്. മകനെ വിളിച്ച് അത് വാങ്ങാൻ പറഞ്ഞു. അവൻ അത് വാങ്ങുന്ന സമയത്ത് അയാൾ എന്തോ ചോദിക്കുന്നത് കേട്ടു അവൻ അടുക്കളയിലേക്ക് പോകുമ്പോൾ ഞാൻ ചോദിച്ചു അയാൾ എന്താണ് ചോദിച്ചത്. കുറച്ചു വെള്ളം വേണം എന്നാണ് അയാൾ പറഞ്ഞത്.
ഞാൻ കൈകഴുകി പുറത്ത് പോകുമ്പോൾ കണ്ടത് ഒരു ചെറിയ പയ്യൻ തളർന്നൊടിഞ്ഞ് പോലെ നിന്ന് മകന് കൊടുത്ത വെള്ളം ആർത്തിയോടെ കുടിക്കുന്ന ഗ്ലാസ് തിരിച്ചു തന്നപ്പോൾ ഞാൻ ചോദിച്ചു ഒരു ഗ്ലാസ് വെള്ളം കൂടി തരട്ടെ. തലയാട്ടിക്കൊണ്ട് പറഞ്ഞു തന്നാൽ നന്നായിരുന്നു. കാലത്ത് തൊട്ട് ഒന്നും കഴിച്ചിട്ടില്ല വെള്ളമെടുക്കുമ്പോൾ അടുക്കളയിൽ പരതി കണ്ണിൽ പെട്ടത് നാലു പഴം ആയിരുന്നു അത് കൊടുത്തപ്പോൾ ദൈനിയുമായി ഒരു നോട്ടം നോക്കി പാവം പടിയിലിരുന്ന് അത് മുഴുവൻ കഴിച്ചു.
പേര് ചോദിച്ചപ്പോൾ പറഞ്ഞു വിഷ്ണു മലപ്പുറംകാരനാണ് ഓയിൽ വീക്ക് കോഴ്സ് പഠിക്കുന്നു ചിലവിനായി എല്ലാദിവസവും പാർട്ട് ടൈം ജോലി ചെയ്യുന്നു. ഇന്നലെ വെളുപ്പിന് മൂന്നര വരെ ജോലി ചെയ്തു 450 രൂപയോളം ഉണ്ടാക്കാനായി .നന്ദിയോടെ ഗ്ലാസ് തിരിച്ച് തന്നപ്പോൾ ഒരു ചോദ്യം ഏട്ടൻ എന്തു ചെയ്യുകയാണ് മറുപടി പറഞ്ഞപ്പോൾ തലയാട്ടി. സൈറൺ അടിക്കണപോലെ ഫോൺ അടിച്ചപ്പോൾ എന്നെ നോക്കി അടുത്ത പിക്കപ്പ് ആണ് വേഗം ഓടി ബൈക്കിൽ കയറി പോയി.