`

ആദ്യരാത്രിയിൽ ചേട്ടൻറെ റൂമിൽ നിന്നും ബഹളം എന്ന് കേട്ട് അനിയൻ ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച.

റഹീമേ നീ എന്താ ഫോൺ എടുക്കാതിരുന്നത് ഷോപ്പിൽ തിരക്കായിരുന്നു ഉമ്മ. ഉമ്മ ആകെ വിഷമിച്ചു എന്തിനാ ഉമ്മ ആവശ്യമില്ലാതെ ടെൻഷൻ അടിക്കുന്നത്. ഒന്നുമില്ല അൻറെ സൗണ്ട് കേട്ടില്ലെങ്കിൽ ഉമ്മാക്ക് ടെൻഷനാണ്. റഹീം ഒന്നും പുഞ്ചിരിച്ചു പിന്നെ ഞാൻ വിളിച്ചത് ഒരു സന്തോഷവാർത്ത പറയാനാണ് നിൻറെ ജ്യേഷ്ഠന്റെ വിവാഹ ആലോചന നടക്കുകയാണ്. ദൈവത്തിനു സ്തുതി റഹീം ഒരുപാട് സന്തോഷിച്ചു. ഉമ്മ എന്നാൽ ഞാൻ അടുത്ത ആഴ്ച നാട്ടിലേക്ക് വന്നാലോ? വേണ്ട മോനെ ആകുമ്പോൾ ഉമ്മ പറയാം. അതൊന്നും പറഞ്ഞാൽ പറ്റില്ല ഞാൻ അടുത്ത ആഴ്ച തന്നെ വരികയാണ്.

   

റഹീമിനെ സംബന്ധിച്ചിടത്തോളം അവൻറെ ജീവനാണ് അവൻറെ ഇക്ക റഹ്മാൻ. ഉപ്പ ഇല്ലാത്ത അവനെ ഒന്നുമറിയിക്കാതെ അവന്റെ ജേഷ്ഠൻ നന്നായി തന്നെ വളർത്തി. അവന് എന്തുവേണമെങ്കിലും ജേഷ്ഠൻ സാധിച്ചു കൊടുത്തു. അവർ രണ്ടാം മക്കളായിരുന്നു ഒരു പെങ്ങൾ ഇല്ലാത്തതിന്റെ വിഷമം വളരെയധികം അനുഭവിച്ച് അറിഞ്ഞവരാണ് അവർ. ഒരു ഇത്ത വന്നാൽ ഒരു സഹോദരിയുടെ സ്ഥാനത്തു നിന്നും ജേഷ്ഠനെയും തന്നെയും ഉമ്മയെയും എല്ലാ കാര്യങ്ങളും നോക്കുകയും തന്റെ ഭാവി വധുവിനെ ഉപദേശിക്കുവാനും ഒരു ജേഷ്ഠത്തിയായി എന്നതിന്റെ സമാധാനത്തിനായിരുന്നു റഹീം.

അടുത്ത ആഴ്ച തന്നെ റഹീം നാട്ടിലെത്തി എല്ലാവരും വലിയ സന്തോഷത്തിൽ എല്ലാം ഒരു ഉപ്പയുടെ സ്ഥാനത്തുനിന്നും ഞാൻ നടത്തി തരും എന്ന വാക്കുകൾ പറഞ്ഞ് ഇക്കാനെ കെട്ടിപ്പിടിച്ചു. അവന്റെ വാക്കുകൾ കേട്ടതിലൂടെ കുടുംബക്കാർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഒരുപാട് ചിരിക്കേണ്ട പിന്നീട് കരയേണ്ടി വരുമെന്ന് ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. അങ്ങനെ അവർ വീട്ടിലെത്തി ആ ഒരു ആഴ്ച ഉമ്മ നല്ല ഒരു പെണ്ണിനെ കണ്ടെത്തിയിരുന്നു. തികച്ചും മതബോധമുള്ള വളരെ പ്രായം കുറഞ്ഞ ആയിഷ ഇത്താന്റെ ഇളയ മകൾ ഹബീബ.