`

അമ്മയെ ആരുടെയും മുന്നിൽ വച്ച് നാണം കെടുത്തിയ മകന് കിട്ടിയ മറുപടി.

മല്ലുസ് സ്റ്റോറീസ് സ്വാഗതം . രാവിലെ മുതലുള്ള തിരക്കൊന്നു ഒഴിഞ്ഞു തുണികൾ ഒക്കെ എടുത്തു ഒതുക്കി വയ്ക്കുമ്പോൾ ആണ് ഒരു അമ്മയും മകനും കടയിലേക്ക് കയറി വരുന്നത്. അവരുടെ മുഖങ്ങളിലും ഇത്രയും വലിയ കടയിൽ എത്തിയ അങ്കലാപ്പ് ഉണ്ടായിരുന്നു. ഒരു നിമിഷം എന്റെ അമ്മയെ ഓർമ്മ വന്നു കുഞ്ഞുനാളിൽ പലവട്ടം അമ്മയോടൊപ്പം തുണിയെടുക്കാൻ പോയ നിമിഷങ്ങൾ ഞാൻ മെല്ലെ ക്യാബിനിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു. എന്താ വേണ്ടത് എന്റെ ചോദ്യം കേട്ടിട്ട് ആകും അവരുടെ മുഖത്ത് പരിഭ്രമം മാറി ഒരു ചിരി വിടർന്നു.

   

ഇവന് ഒരു പാന്റും ഷർട്ടും വേണം അതിനെന്താ വരൂ നല്ല ഒരെണ്ണം തന്നെ എടുക്കാമല്ലോ. ഒന്നും പറഞ്ഞില്ല ഞാൻ അവരെ ജെൻസ് സെക്ഷനിലേക്ക് കൂട്ടി കൊണ്ടുപോയി. ഡ്രസ്സുകൾ എടുത്തിട്ട് അവരെന്നെ നോക്കി മെല്ലെ പറഞ്ഞു ഇതിനെന്താണ് വില ഒരുപാട് വില വരുന്നതാണെങ്കിൽ ഇതൊന്നും വേണ്ട മോനെ മുഖത്തേക്ക് നോക്കി ശരി എന്നും മൂളി ഏറ്റവും താഴെ അടക്കി വെച്ചിരുന്ന ഒത്തിരി ഡ്രസ്സുകൾ എടുത്ത് അവർക്ക് മുന്നിലേക്ക് ഇട്ടുകൊടുത്തു.

അവളുടെ കണ്ണുകളും കൈകളും അവർക്കു മുന്നിൽ ഇട്ടിരിക്കുന്ന ഓരോ ഡ്രസ്സുകളിലും പരതി നടന്നോ കയ്യിലെ കാശിനു ഒതുങ്ങുമെന്ന് തോന്നിയ ഒരു പാന്റും ഷർട്ടും അവർ എടുത്തു. മെല്ലെ ആ കുട്ടിക്ക് നേരെ തിരിഞ്ഞു അവർ പ്രതീക്ഷയോടെ ചോദിച്ചു മോനെ ഇതുപോലെ അവർ വീണ്ടും വീണ്ടും ചോദിച്ചിട്ടും അവന് അത് ഇഷ്ടമാണ് നിൽക്കുന്നത് കണ്ടു ഞാൻ അവനോട് ചോദിച്ചു മോന് ഇഷ്ടമായത് ഏതാണ്. അവൻറെ കൈകൾ ഞാൻ ആദ്യം എടുത്തിട്ട തുണികളിൽ നിന്നും ഒരു മഞ്ഞ ടീഷർട്ട് എടുത്ത് എന്നോട് പറഞ്ഞു എനിക്ക് ഇതു മതി എനിക്ക് ഈ ഡ്രസ്സ് മതി അവൻ വാശിയോടെ പറഞ്ഞു.ആ സ്ത്രീ അത് കേട്ട് അവനെ ഒന്ന് നോക്കി എന്നിട്ട് എനിക്ക് നേരെ തിരിഞ്ഞു.