`

നിങ്ങൾക്ക് ഒന്നിനും കഴിയില്ലെങ്കിൽ അത് നേരത്തെ പറയാമായിരുന്നു ഭർത്താവിനോട് ഉള്ള ഭാര്യയുടെ വാക്കുകൾ.

മോളെ നിൻറെ കല്യാണം ഒന്നുമായില്ലേ ഇതുവരെ .ഇല്ല ചേട്ടത്തി ആകുമ്പോൾ പറയാതെ ഗായത്രി അതും പറഞ്ഞിട്ട് മുറ്റത്തേക്ക് മുറ്റം അടിക്കാൻ ഇറങ്ങി അല്ലേലും ഈ പെണ്ണുമ്പിള്ളക്ക് എന്നും അറിയണം കല്യാണം ആയോ എന്ന് ഇവിടെ ഒരു ചൊവ്വയും ശുക്രനും ശനിയും കാരണം മനുഷ്യൻ പുര നിറഞ്ഞുനിൽക്കുന്നതിന്റെ വിഷമം അവർക്ക് പറഞ്ഞാൽ മനസ്സിലാവില്ലലോ. ചൊവ്വയെ കണ്ടുപിടിച്ചവനെ തല്ലി കൊല്ലണം അവൾ പിറുപിറുത്തുകൊണ്ട് മുറ്റം അടിക്കാൻ തുടങ്ങി 21 കഴിഞ്ഞില്ലേ മുപ്പതാം വയസ്സുലാണ് വിവാഹം നടക്കുള്ളൂ എന്ന് ആയിരുന്നു ഗായത്രിയുടെ ജാതകത്തിൽ ഭാഗ്യത്തിന് അത് 21 ൽ നടന്നില്ല.

   

ഇപ്പോൾ 30 ആകാൻ പോകുന്നു. ഇപ്പോൾ ബ്രോക്കർ ആഴ്ചയിൽ ഏഴു ദിവസവും പയ്യന്മാരെ കൊണ്ടുവരുന്നുണ്ട് പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഇന്നും ഒരാൾ വരുന്നുണ്ട് അവൾ പെട്ടെന്ന് മുറ്റം അടിച്ചിട്ട് കുളിക്കാൻ പോയി. കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടു. ഗായത്രി അഗത്തെ ജനൽ വഴി നോക്കി നല്ല പൊക്കവും തടിയുമുള്ള മീശയും കുറ്റി താടിയും ഉള്ള ഇരുനിറമുള്ള ഒരു മനുഷ്യൻ കാണുമ്പോൾ തന്നെ അറിയാം ആള് നല്ല ദേഷ്യക്കാരൻ ആണെന്ന് അയാളുടെ വണ്ടിയുടെ പുറകിൽ ബ്രോക്കർ ഇരിപ്പുണ്ട് .ഗായത്രി ഡ്രസ്സ് മാറി നേരെ അടുക്കളയിൽ കയറി ചായ ഇടാൻ തുടങ്ങി.

ഇതിപ്പോൾ ഡെയിലി കാലാ പരിപാടി ആയതുകൊണ്ട് അവൾക്ക് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ഉമ്മറത്തു നിന്നും അച്ഛൻ വിളിക്കുന്നതിന് മുമ്പ് ഗായത്രി ചായയുമായി എത്തി. ഒരു ഗ്ലാസ് ചായ വന്ന ചെറുക്കന് കൊടുത്തിട്ട് അവൾ മുഖത്തേക്ക് നോക്കി. അയാൾ അവളെ നോക്കുന്നു കൂടിയില്ല ചായ കൊടുത്തു കഴിഞ്ഞു ഗായത്രി വാതിൽ പടിയിൽ ചാരിനിന്നു പഴയതുപോലെ നാണം പറഞ്ഞുനിൽക്കുന്ന പരിപാടിയൊന്നും അവൾ ഇപ്പോൾ എടുക്കാറില്ല.