`

അച്ഛൻ മരിച്ചപ്പോൾ ബന്ധുവീട്ടിൽ നിന്നും കിട്ടിയ അനുഭവം

രാജി നീ അങ്ങോട്ടേക്ക് ഇടയ്ക്കിടയ്ക്ക് കയറി ചെല്ലുന്നത് സുമയ്ക്ക അത്ര ഇഷ്ടപ്പെടുന്നില്ല. പിന്നെ അമ്മയ്ക്ക് കുഞ്ഞമ്മയെ അറിയാത്തതുകൊണ്ടാണ്. വലിയമ്മയുടെയും ചിറ്റമ്മയുടെ പോലെ കാശിന്റെ പവർ കുഞ്ഞമ്മയ്ക്ക് ഇല്ല. ഞാൻ ചെന്നാൽ എന്റെ പിറകിൽ നിന്നും മാറില്ല. എന്തൊരു സ്നേഹമാ എന്ന് അറിയോ ദേവി പിന്നെ ഒന്നും പറയാൻ നിന്നില്ല. മുഴുക്കുടിയാനായ ഭർത്താവ് മരിച്ചതിൽ പിന്നെ ദേവി അടുത്ത വീടുകളിൽ അടുക്കളപ്പണിക്ക് പോയാണ് രണ്ട് പെൺമക്കളെയും പോറ്റുന്നത്. ദേവിയുടെ സഹോദരങ്ങൾ എല്ലാം നല്ല നിലയിലാണ്. വേഷം മാറി കുഞ്ഞമ്മാവിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ ഓർത്തത് കഴിഞ്ഞ ആഴ്ച ചോദിച്ചപ്പോൾ ഇന്ന് വരാം എന്നാണ് പറഞ്ഞതാണ് കുഞ്ഞമ്മായിയോട്.

   

വലിയ കാര്യമാണ് അവിടെ ചെന്നാൽ വലിയ വലിയ വിശേഷങ്ങളൊക്കെ പറഞ്ഞ് അടുത്തുതന്നെ ഇരിക്കും. അവിടെ ഉണ്ടാക്കിയതൊക്കെ നിർബന്ധിച്ചു കഴിപ്പിക്കും. വലിയ പണക്കാരിയാണെന്ന് ജാഡ ഒന്നുമില്ല ആൾക്ക്.ഗേറ്റ് തുറന്ന് രാജി വീട്ടിലേക്ക് ചെന്നു.പൂമുഖവാതിൽ തുറന്നു കിടക്കുകയാണ്. ചെരുപ്പഴിച്ചു വീട്ടിലേക്ക് കയറുമ്പോഴാണ് അഅമ്മായിയുടെ സംസാരം കേൾക്കുന്നത്. മോളോടാണ് ദേ മിന്നു ആ പെണ്ണില്ലേ രാജി അതിനെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നുണ്ട് അറിയാലോ അഷ്ടിക്ക് വകയില്ലാത്തങ്ങളാ കണ്ണ് തെറ്റിയാൽ എന്തൊക്കെ അടിച്ചുമാറ്റി കൊണ്ടുപോകും എന്ന് പറയാൻ പറ്റില്ല.

അതുകൊണ്ട് ഇവിടെ വന്നാൽ ഞാൻ അതിന്റെ പുറകിൽ നിന്നും മാറാത്തത്. ഒടുക്കത്തെ അലച്ചിലാണ് ഉള്ള പാത്രങ്ങളൊക്കെ തുറന്നു നോക്കും കൊതിപെട്ട് നമുക്ക് വയറുവേദന വരണ്ടാ വെച്ച് ഇത്തിരി എങ്ങാനും കൊടുത്താലോ അത് തികയത്തില്ല ആർത്തി പണ്ടാരത്തിന്. എനിക്കിന്ന് ബാങ്കിൽ പോണം നീ വെറുതെയിരുന്ന് മൊബൈലിൽ കുത്തി കൊണ്ടിരിക്കാതെ അതിന്റെ മേലെ ഒരു കണ്ണു വേണം. അതു പോണത് വരെ രാജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഭൂമി പിളർന്ന് തന്നെ വിഴുങ്ങിയെങ്കിൽ എന്ന ആശിച്ചുപോയവൾ. ബന്ധുക്കൾ ഒക്കെ പണക്കാരാണ് അവഗണന ഒരുപാട് അനുഭവിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ആരുടെ വായിൽ നിന്നും കേൾക്കേണ്ടി വന്നിട്ടില്ല. അതിന് അമ്മ ഇടനിന്നിട്ടില്ല. എത്രയൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും ആരുടെ മുന്നിലും ഇരക്കാൻ പോവരുത് എന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു കടലാസ് കഷണം പോലും ആരുടെയും അനുവാദം ഇല്ലാതെ എടുത്തിട്ടില്ല. എന്നിട്ടും ആരും കാണാതെ അവിടെ നിന്ന് ഇറങ്ങി വീട്ടിലേക്ക് എത്തി രാജി.അമ്മയോട് ഒന്നും പറയാൻ നിന്നില്ല കുഞ്ഞമ്മാവന്റെ വീട്ടിലേക്കുള്ള പോക്ക് മുടങ്ങിയിട്ടും അമ്മ ഒരു അക്ഷരം പോലും ചോദിച്ചിട്ടുമില്ല.