`

മലയാള സിനിമ വേറെ ലെവലിലേക്ക് മാറുന്നതിനെപ്പറ്റി മോഹൻലാൽ

ബറോസ് എന്ന സിനിമയെ കുറിച്ചുള്ള സാധ്യതകളെ പറ്റിയാണ് മോഹൻലാൽ ഇപ്പോൾ സംസാരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സിനിമ എന്ന് പറയാം. ബജറ്റ് വൈസും അതിന്റെ നിർമാണവും കൊണ്ട് തന്നെ അത് ഒരു വലിയ സിനിമ തന്നെയാണ്.ഇന്ത്യയിലെ എല്ലാ ഭാഷകളവുമായി അത് പുറത്തുവരുമെന്ന് ഇപ്പോൾ അദ്ദേഹം പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതിയ ഓഫിസ് ദുബായിൽ തുറന്നതിന്റെ ഇടയിലാണ് അദ്ദേഹം ഇതിനെപ്പറ്റി സംസാരിച്ചത്.സിനിമ മാറിത്തുടങ്ങി ആ മാറ്റങ്ങൾക്കൊപ്പം ഞങ്ങളും നിൽക്കാൻ തുടങ്ങുകയാണ്. ഒരു ഓ ടി ടി സിനിമ നൽകുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.ദൃശ്യം ഓ ടി ടി യിൽ പ്രദർശിപ്പിക്കാൻ കാരണം അത്രയ്ക്കും രൂക്ഷമായിരുന്ന കോവിഡ് കാലഘട്ടം ആയതുകൊണ്ട് മാത്രമാണ്.

   

കോവിഡ്സമയത്ത് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത വ്യക്തി ഞാനാണ്.ആറോളം സിനിമകൾ ചെയ്തുവെന്നും ആന്റണി പെരുമ്പാവൂർ പറയുകയുണ്ടായി. നിർമ്മിക്കുകയും അതിൽ മാസ്കില്ലാതെ അഭിനയിക്കുകയും ചെയ്തത് മോഹൻലാലാണ്. ആ റിസ്ക് മോഹൻലാൽ ഏറ്റെടുത്തു ഏറ്റെടുത്തത് ആ സമയത്ത് ആർക്കും ജോലിയില്ലായിരുന്നു. സിനിമ ചെയ്യുമ്പോൾ ഞാൻ മാത്രമാണ് മാസ്കില്ലാതെ അഭിനയിക്കുന്നത് ബാക്കിയെല്ലാവരും മാസ്കി വെച്ചിട്ടാണ് അഭിനയിക്കാറുള്ളത്.കോവിഡിന്റെ ഏറ്റവും മൂർദ്ധന്യമായ അവസ്ഥയിൽ പുറത്തുവന്ന ചിത്രം ആയിരുന്നു ദൃശ്യം. ബറോസ് വലിയ പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനാണ് ഉദ്ദേശം. എന്തായാലും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബറോസ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റുള്ള ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നത് കൊണ്ട് തന്നെ ആ കൺട്രികളിലും ബറോസിനെ കൊണ്ട് എത്തിക്കാൻ സാധിക്കും. ഈജിപ്തിലും സ്പാനിഷിലും ഒക്കെ ഈ ചിത്രം കൊണ്ടെത്തിക്കാൻ സാധിക്കുമെന്ന് പറയുന്നു. അതിൽ താരങ്ങളും ഈ ഭൂമിയിലെ പാട്ടുകളിൽ വരെ ഉപയോഗിച്ചിട്ടുണ്ട് എന്ന് പറയുന്നു.അതുകൊണ്ട് തന്നെ ബറോസിനെ അവിടെയൊക്കെ കൊണ്ടുപോയി എത്തിക്കാൻ സാധിക്കും എന്നാണ് മോഹൻലാൽ പറയുന്നത്.

ദുബായിൽ ഓഫീസ് തുടങ്ങിയതും ഈ ലക്ഷ്യങ്ങളൊക്കെ കൊണ്ട് തന്നെയാണ്.അവിടെ നിന്നുകൊണ്ടുതന്നെ ജോയിന്റ് ആയി വമ്പൻ ചിത്രങ്ങൾക്കൊപ്പം ആശിർവാദിനും എത്താൻ സാധിക്കും.കംപൈൻ പ്രൊഡക്ഷൻ ഡിസ്ട്രിബ്യൂഷൻ ഓവർസീസ് വിതരണം ഇതൊക്കെ മോഹൻലാൽ എടുത്ത് സൂചിപ്പിക്കുകയുണ്ടായി. ഇപ്പോൾ ബറോസ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആണ് ഉള്ളത്.സെൻസറിങ് ഒക്കെ കഴിഞ്ഞാൽ 2023 മാർച്ച് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ സാധിക്കുമെന്ന് മോഹൻലാൽ പറയുന്നുണ്ട്.ഇനി ചെയ്യാൻ പോകുന്ന സിനിമകളെല്ലാം വലിയ ക്യാൻവാസിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമകളാണ്.എന്ന് മോഹൻലാൽ പറഞ്ഞു.