ഡാ മനോജ് സ്പീഡിൽ വിട്ടോട്ട, ജിതിനെ നിരഞ്ജൻ എവിടെ നിൽക്കും എന്ന് പറഞ്ഞത്. അവൻ കോഫി ഹൗസിന്റെ മുന്നിലെ പൂക്കടയിൽ ഉണ്ടാവുമെന്ന് പറഞ്ഞത്. ജിതിന് എഴുന്നേറ്റു പിറകിലേക്ക് പോയി. മാളു നീ ഒക്കെയല്ലേ ബി കൂൾ. അപ്പോഴേക്കും ഫോൺ റിങ്ങായി ഹലോ ഞാൻ ടെക്സ്റ്റൈൽസിനു മുന്നിലുണ്ട്. ഡി ജിതിൻ മുമ്പിലേക്ക് പോയി കൈ വീശി കാണിച്ചു. മനോജ് വണ്ടി ഒന്ന് സൈഡ് ആക്കിയെ രേഷ്മ അവിടെ നിൽക്കുന്നുണ്ട്.വണ്ടിയിലേക്ക് കയറിയ പാടെ കയ്യിലുണ്ടായിരുന്ന കവർ ജിതിനെ ഏൽപ്പിച്ചിട്ട് പറഞ്ഞു ഇത് പ്രണയ ജോഡികൾക്ക് എന്റെ വക ഒരു ഗിഫ്റ്റ്. വിവാഹ ഡ്രസ്സുകൾ ആണ് ജിതിന്റെ ഫോൺ വീണ്ടും റിങ്ങായി. നിരഞ്ജന ഞങ്ങൾ എത്തിയടാ നിരഞ്ജൻ ട്രാവലർ കയറി അടിപൊളി വണ്ടി ആണല്ലോടാ.
ആരുടേതാ മനോജേ ഏട്ടന്റെ ആടാ. നിരഞ്ജന എന്റെ വക മാലയും ബൊക്കയും. ഡാ ജിത്തു നിനക്ക് ടെൻഷൻ ഉണ്ടോടാ. അല്ലടാ ഒരു ഡൗട്ട് താലി ആരാ വാങ്ങിച്ചേ.അതൊക്കെ ഇന്നലെ ഏൽപ്പിച്ചു അമ്പലത്തിൽ പൂജിക്കാൻ. ഓരോരുത്തരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഡി മാളു നിന്റെ അച്ഛനും അമ്മയ്ക്കും ഡൗട്ട് ഒന്നുമില്ലല്ലോ. ഇല്ല മാളു ഓർത്തു എന്നും രാവിലെ അച്ഛനും ഞാനും കൂടിയാണ് ഒരുമിച്ച് ഭക്ഷണം കഴിക്കാറ്.
ഇന്ന് അച്ഛനെ കാണാതെ അമ്മയോട് ചോദിച്ചപ്പോൾ ഇപ്പം വരാം എന്ന് പറഞ്ഞു പോയത് അച്ഛൻ വന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞു. ഭക്ഷണം കഴിച്ച് ബാഗ് എടുത്ത് ഞാൻ ഉമ്മറത്തേക്ക് വന്നപ്പോൾ അച്ഛൻ സൈക്കിൾ ചവിട്ടി കിതപ്പോടെ വന്ന് കയ്യിലേക്ക് 4000 രൂപ വെച്ച് തന്നു. അച്ഛൻ ഇന്നലെ 2000 രൂപ തന്നതല്ലേ നിങ്ങൾക്കിത് എന്തിന്റെ കേടാ. കൂട്ടുകാരികളൊക്കെ ഓരോ സാധനങ്ങൾ വാങ്ങുമ്പോൾ എന്റെ മോളുടെ കയ്യിൽ പൈസ ഇല്ലാതെ വാങ്ങണ്ട എന്ന് കരുതി.
ബേക്കറിയിലെ രാഘവേട്ടന്റെ കയ്യിൽ നിന്നും വാങ്ങിയത് ശനിയാഴ്ച കുറി കിട്ടുമ്പോൾ കൊടുക്കാം. എന്റെ മോള് കയ്യിൽ വച്ചോ ആവശ്യം വരും. ഏയ് മനുഷ്യ അവൾ ഒറ്റയ്ക്കാണ് പോകുന്ന കോളേജു പിള്ളാരുംസർമാരും ഉണ്ടാവില്ലേ. ഇങ്ങേർക്ക് ഉള്ളൂ ഒരു മോള് മാളു ഇറങ്ങാൻ നോക്ക്. കണ്ണിൽ കണ്ടതൊന്നും വാങ്ങി തിന്നരുത് വയറ്റിന് പിടിക്കില്ല. സാധാരണ എവിടെയെങ്കിലും പോകാറുള്ളപ്പോൾ അച്ഛൻ ഉപദേശങ്ങൾ തരാറുഉള്ളതാണ്. പക്ഷേ ഇന്ന് രാവിലെ അച്ഛന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതുകൊണ്ട് അമ്മ അച്ഛനെ കളിയാക്കി. നിങ്ങളുടെ മുഖം കണ്ടാൽ തോന്നും അവൾ കല്യാണം കഴിഞ്ഞ് ചെറുക്കന്റെ വീട്ടിലേക്ക് പോവുകയാണ് എന്ന്.