`

മോഹൻലാൽ ഇങ്ങനെ ചെയ്തത് എന്തിനാണ്?

മോഹൻലാലിന്റെ കരിയറിൽ മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ സിബി മലയിൽ. അദ്ദേഹത്തിന്റെ തന്നെ ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ എത്തിയ ദശരഥം എന്ന സിനിമയുടെ രണ്ടാം ഭാഗം. അതിപ്പോൾ നടക്കാൻ പറ്റാത്തതിന്റെ വിഷമം ആയിരുന്നു അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്.ദശരഥം ടു നടക്കാതായപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഓരോ ആരാധകരും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റെടുത്തു.മോഹൻലാൽ എന്തുകൊണ്ട് ഇങ്ങനെ ഒഴിവാക്കി എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. മോഹൻലാൽ തനിക്ക് പിന്തുണ നൽകിയില്ല അതുകൊണ്ടുതന്നെ ഈ ചിത്രം ഇനി നടക്കില്ല എന്നും ഇനി മോഹൻലാലിനെ സമീപിക്കില്ല എന്നും അഭിമുഖത്തിൽ സിബി മലയിൽ പറയുന്നുണ്ട്.

   

വളരെ വിഷമം തോന്നി ആ ഇന്റർവ്യൂ കണ്ടപ്പോൾ എന്ത് പറഞ്ഞു നിരവധി പേരും എത്തി.കഥയുടെ ചുരുക്കം മോഹൻലാലിനോട് പറഞ്ഞു 2016 ഹൈദരാബാദിൽ പോയിട്ടാണ് കഥ പറയുന്നത്.എനിക്ക് റീച്ചബിൾ അല്ലാത്ത അവസ്ഥയിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു.ഇവരുടെ അടുത്തൊക്കെ എത്താൻ ഞാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. അതിന് എനിക്ക് താല്പര്യമില്ല. ഹൈദരാബാദിൽ പോകേണ്ടിവന്നത് തന്നെ വലിയൊരു കടമ്പയായിരുന്നു.അരമണിക്കൂർ ആയിരുന്നു എനിക്ക് അനുവദിച്ചിരുന്ന സമയം കഥ കേട്ടപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല. കഥ പൂർത്തിയായി ഇഷ്ടപ്പെട്ടാൽ പടം ചെയ്യാം എന്ന് ഞാൻ പറഞ്ഞു.

പിന്നീട് ഞാൻ കഥ പൂർത്തിയാക്കി.എന്നാൽ പിന്നീട് കഥ പറയാൻ എനിക്കൊരു അവസരം കിട്ടിയില്ല.എനിക്ക് വേണ്ടി പലരും ലാലിനോട് ഈ കാര്യം സൂചിപ്പിച്ചു. എന്നാൽ ലാൽ ഒഴിവായി പെരുമ്പാവരുമായി സംസാരിക്കാൻ എനിക്ക് താല്പര്യമില്ല. ഇവരൊക്കെയാണോ എന്റെ സിനിമയിൽ തീരുമാനം എടുക്കേണ്ടത്. എനിക്ക് പോകാൻ പറ്റാത്ത ഇടം ആണെങ്കിൽ അതിനു പിന്നെ ഞാൻ ശ്രമിക്കില്ല. എന്നെ നിഷേധിക്കുന്നിടത്തും എന്നോട് മുഖം തിരിക്കുന്നിടത്തും ഞാൻ പോവാറില്ല. എന്റെ ഇത്തരം നിലപാടുകൾ കാരണം എനിക്ക് ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

പക്ഷേ എന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കിക്കൊണ്ട് ജീവിക്കാൻ എനിക്ക് സാധിക്കില്ല. അത്തരത്തിൽ ഒരു ജീവിതം ദുരന്തമാണ്. ലാലിനെ എന്നെ ആവശ്യമുണ്ടെന്ന് കരുതുമ്പോൾ അടുത്തേക്ക് വരാം. ആവശ്യമുണ്ടാവില്ല എന്നറിയാം പ്രതീക്ഷിക്കുന്നുമില്ല. എനിക്ക് പരാജയങ്ങളും വിജയങ്ങളും പാളിച്ചങ്ങളും ഉണ്ടായിട്ടുണ്ട്. അത് എന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്ക് വിഷമമാണോ എന്ന് എനിക്കറിയില്ല. സിബി മലയുടെ വാക്കുകളാണ് അഭിമുഖത്തിൽ. അദ്ദേഹം വലിയ തരത്തിൽ ആഗ്രഹിച്ചിരുന്ന ഓരോ സിനിമയായിരുന്നു ദശരദത്തിന്റെ രണ്ടാം ഭാഗം ഒരുക്കുക എന്നത്.