`

പാൻ ഇന്ത്യൻ സിനിമയിൽ വിജയ് ദേവർ കൊണ്ട മോഹൻലാലിനൊപ്പം ഒന്നിക്കുന്നു

മോഹൻലാലിന്റെ പാരന്റി സിനിമയിൽ അഭിനയിക്കുന്ന വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. റിഷബ എന്ന ചിത്രത്തിലാണ് മോഹൻലാൽ നായകനാകുന്നത്.മൾട്ടി ലിങ്ക് പ്രോജക്ട് ആണിത്. തെലുങ്കിലും മലയാളത്തിലും ഒരുമിച്ചിറങ്ങുന്ന ഈ ചിത്രം മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്ത് ഇറങ്ങും.ഗൾഫ് രാജ്യത്തിലെ അഭിമുഖത്തിലാണ് മോഹൻലാൽ ഈ കാര്യങ്ങൾ കുറിച്ച് അറിയിച്ചത്.ഇപ്പോൾ ഇതാ ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ സാമൂഹ്യമാധ്യമങ്ങളിൽ നിറയുകയാണ്.

   

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ പ്രോജക്ട് തെലുങ്കിൽ നിന്നും ഒരു സൂപ്പർ താരം അഭിനയിക്കുമെന്ന് മോഹൻലാൽ തന്നെ നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തെലുങ്കിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം ചിത്രത്തിൽ മോഹൻലാലിനോടൊപ്പം തെലുങ്ക് സുപർ താരം വിജയ് ദേവർ കൊണ്ട എത്തുന്നു എന്നാണ് വാർത്തകൾ. ഇതിനുപുറമേ വിജയ് ദേവർ കൊണ്ടക്ക് ഇന്ത്യയ്ക്കും കേരളത്തിന് പുറമേ നിരവധി ആരാധകർ ഉണ്ട്.

നന്ദകുമാർ ആണ് സംവിധായകൻ. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ മൊഴി മാറ്റിയും ചിത്രം പ്രദർശനത്തിന് എത്തും. അച്ഛനും മകനും തമ്മിലുള്ള സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രമാണ് റിഷബ. ആക്ഷനും ഇമോഷൻസിനും പ്രാധാന്യം നൽകി കൊണ്ടുള്ള ഈ ചിത്രം വലിയ സ്കെയിൽ ആണ് നിർമ്മിക്കാൻ പോവുന്നത്.. മോഹൻലാൽ അച്ഛൻ വേഷത്തിൽ എത്തുമ്പോൾ മകന്റെ വേഷത്തിൽ വിജയ ദേവർ കൊണ്ടയെ പരിഗണിക്കും എന്ന റിപ്പോർട്ടുകൾ വന്നു.എവി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീൺ സിംഗ് ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.