`

ഇനി മോഹൻലാലിനെ സമീപിക്കില്ല,മോഹൻലാൽ പിന്മാറി ഇനി ആ സിനിമ നടക്കില്ല

സിബി മലയിന്റെ ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. ഹേമന്ത് കുമാറാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഹേമതകുമാറുമായി ചേർന്ന് നടത്തിയ പല തിരക്കഥകളും നടക്കാതെ പോയി എങ്കിലും ദശരഥത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ നഷ്ട ബോധം ഉണ്ടാക്കിയത് എന്ന് സംവിധായകൻ സിബി മലയിൽ ഇപ്പോൾ പറയുകയാണ്.മോഹൻലാലിന്റെ പിന്തുണ ലഭിക്കാത്തതാണ് ചിത്രം നടക്കാതെ പോയതെന്നും സിബി മലയിൽ പറയുന്നുണ്ട്. ഒരു അഭിമുഖത്തിലാണ് സിബി മലയിൽ മനസ്സ് തുറന്നത്.എനിക്ക് നഷ്ടബോധം ഉണ്ടാക്കിയതും ചെയ്യണമെന്ന് ആഗ്രഹിച്ചതും ദശരഥത്തിന്റെ രണ്ടാം ഭാഗമാണ്.

   

ദശരഥത്തിന്റെ തുടർച്ച എഴുതി പൂർത്തീകരിച്ചിരുന്നു. എന്റെ മുന്നിൽ ദശരഥത്തിന്റെ രണ്ടാം ഭാഗം എന്ന് പറഞ്ഞ് പല ആളുകളും വന്നിരുന്നു.അതൊന്നും എന്നെ ഇംപ്രസ്സ് ചെയ്തില്ല. സിനിമ ചെയ്യണമെന്ന് തോന്നിപ്പിച്ചതുമില്ല.ലാലും പറയാറുണ്ട് ദശരഥത്തിന്റെ തുടർച്ച എന്ന് പറഞ്ഞ് പലരും വരുന്നുണ്ട് എന്ന്.ഒന്നിനും ഇമ്പ്രെസ്ഡ് ആയിട്ടുമില്ല. ഇത് പൂർണമായി ഞാൻ ആഗ്രഹിച്ച തുടർച്ച എന്ന രീതിയിൽ ആ സിനിമ കൊണ്ടുവരാൻ ഹേമന്ത് കുമാറിന് കഴിഞ്ഞു. അതൊരു സാധാരണ സിനിമയുടെ രണ്ടാം ഭാഗം പോലെയല്ല.റൈറ്റ് സിറ്റിംഗ് ഇൻ ദ ഓൾഡ് ഒർജിനൽ സ്റ്റോറി.

അതിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്.കഥയിലെ ശരി തെറ്റുകളെ ഈ കാലഘട്ടത്തിൽ നിന്നുകൊണ്ട് ഇതേ രാജീവൻ എന്ന കഥാപാത്രം വിലയിരുത്തുമ്പോൾ അന്നത്തെ ശരികളെ കുറിച്ചുള്ള അയാളുടെ പൂതിയ ബോധ്യങ്ങളിലേക്ക് കൊണ്ടുവരുന്ന സിനിമയാണ്. അത്തരത്തിൽ ഒരു രണ്ടാം ഭാഗം ഒരു ചിത്രത്തിനും സംഭവിച്ചിട്ടില്ല. ഒരു കഥാപാത്രത്തിന് മുൻകാല പ്രവർത്തികളെ അളന്നുകൊണ്ട് പുതിയൊരു നിലപാടിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന അതിഗംഭീരമായി ഹേമന്ത് കുമാർതിരക്കഥയിൽ കൊണ്ടുവന്നു. അത് സംഭവിക്കാതെ പോയത് തന്നെ എന്റെ കരിയറിലെ ഏറ്റവും നിരാശപ്പെട്ട നിമിഷം തന്നെയാണ്.ഞാൻ ആഗ്രഹിച്ച തുടർച്ച തന്നെയാണ് ഹേമന്ത് കുമാർ എഴുതിയത്.എന്നാൽ മോഹൻലാലിൻറെ പിന്തുണ കിട്ടിയില്ല.

നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ലാലിനോട് താൻ പറയാം എന്ന് വേണു പറഞ്ഞു.എന്നാൽ ലാലിന് ബോധ്യപ്പെടുത്തുകയല്ല ലാലിന് ബോധ്യപ്പെടുകയാണ് വേണ്ടത്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത് എനിക്ക് മാത്രമേ ആ നഷ്ടത്തിന്റെ ആഴമറിയു.ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിന്റെ ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഒരുക്കും.

സിബി മലയിൽ പറയുന്നത് ഇങ്ങനെ.മലയാളികൾക്ക് മറക്കാനാവാത്ത സിനിമകൾ സമ്മാനിച്ചവരാണ് സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ട്. തനി ആവർത്തനം മുതൽ സാഗരം സാക്ഷി വരെ ഏഴുവർഷംകൊണ്ട് 14 ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ എത്തിയത്.അതിൽ പ്രേക്ഷകരുടെ ഇഷ്ടം ആവോളം നേടിയ നായകനായിരുന്നു മോഹൻലാലിന്റെ ദശരഥം. ചിത്രത്തിൽ രാജീവ് എന്ന കഥാപാത്രത്തിന് വാടക ഗർഭപാത്രത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന മകനും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.