`

ഗൾഫിൽ നിന്നും കാമുകിയെ ആരും അറിയാതെ കാണാൻ വന്ന യുവാവിന് സംഭവിച്ചത്

അളിയാ വിടണ്ടടാ ഇനി കിട്ടില്ല ഇതുപോലെത്തെ ഒരു മൊതലിനെ. അതിന് പെട്ടെന്ന് നാട്ടിലേക്ക് പോകണ്ടേ ഞാൻ ലീവിന് പോകാൻ ഇനിയും സമയം കിടക്കുകയല്ലേ.ഡാ ലൈഫിൽ ഇങ്ങനെ ഒരു ഭാഗ്യം കിട്ടി എന്ന് വരില്ല. 10 ദിവസം അവളുടെ കെട്ടിയവൻ ഉണ്ടാവില്ല എന്നല്ലേ പറഞ്ഞത്. നീ ഒരു പത്ത് ദിവസം എമർജൻസി ലീവ് വാങ്ങി നാട്ടിലേക്ക് വിട്. കമ്പനിയിൽ വാപ്പാക്ക് സുഖമില്ല അങ്ങനെ അടിച്ചു വിട്. വീട്ടിൽ ഒന്നും അറിയിക്കേണ്ട നാട്ടിൽ പോകുന്നത് ഏതെങ്കിലും ഹോട്ടലിൽ റൂം എടുക്കുക 10 ദിവസം കഴിഞ്ഞ് തിരിച്ചു കയറുക.

   

ഒരു മനുഷ്യക്കുഞ്ഞ് അറിയാൻ പോകുന്നില്ല പോയി അടിച്ചു പൊളിച്ചു വാ.ഇതൊക്കെ ഉണ്ടാവുള്ളൂ വയസ്സാകാലത്ത് തിരിഞ്ഞുനോക്കുമ്പോൾ അയവ് അറക്കാൻ. ഉണ്ണിക്കുട്ടന്റെയും മോട്ടിവേഷനും ഫോണിൽ കിടക്കുന്ന കാമുകിയുടെ പലതരത്തിലുള്ള ഫോട്ടോ പോസ്റ്റുകളും എന്നെ ദുബായിൽ നിന്ന് വിമാനം കയറ്റി.അവളുടെ വീടിന്റെ അടുത്ത് തന്നെ ഒരു ഹോട്ടലിൽ താമസമാക്കി. രാവിലെ തന്നെ കുളിച്ച് റെഡിയായി അവളെ വിളിച്ചു.

അവൾ സ്വരത്തിൽ തന്നെ പറഞ്ഞു ചേട്ടൻ ഇറങ്ങിയിട്ടില്ല ഞാൻ വിളിക്കാം. നവാസ് അക്ഷമയുടെ അവളുടെ വിളിയും കാത്തിരുന്നു.വലിയ ഗേറ്റ് കടന്ന് അവളുടെ കൊട്ടാരം പോലെയുള്ള വീട്ടിലേക്ക് കയറി ചെന്നപ്പോൾ അവൻ പറഞ്ഞപോലെ നീല സാരി ധരിച്ച് തന്നെയാണ് അവൾ നിന്നത്.കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന സൗഹൃദം നാളുകൾക്ക് ശേഷം ഒരു ഫ്രണ്ട് റിക്വസ്റ്റ്ലൂടെ പ്രണയമായി മാറാൻ അവളുടെ ഭർത്താവിന്റെ തിരക്കും സമയമില്ലായ്മയും അതിനു വഴിയൊരുക്കി. വലിയവീട്ടിൽ അവൾക്ക് കൂട്ടിനായി ഒരു മുത്തശ്ശി മാത്രമേയുള്ളൂ.മുത്തശ്ശിയുടെ കണ്ണും കാതും അത്ര കാര്യക്ഷമമല്ല.

അത് കൊണ്ട് ഹോട്ടലിൽ താമസിക്കേണ്ടി വന്നില്ല.വലിയ വീട്ടിലെ ഒറ്റമുറി നവാസിനും കാമുകിക്കും വേണ്ടി കണ്ണടച്ചു.അവളുടെയും അവന്റെയും ജീവിതത്തിലെ മറക്കാനാവാത്ത ദിനങ്ങൾ അവർ രണ്ടു പേരും സ്വന്തമാക്കി.നിറഞ്ഞ മനസോടെ സംതൃപ്തിയോടെ നവാസ് ദുബായിലേക്ക് വിമാനം കേറി.ഉണ്ണിക്കുട്ടൻ പറയുന്നതുപോലെ പ്രായം ആകുമ്പോ ഒന്നിനും കഴിയാതെ ഇരിക്കുബോൾ ഈ ഓർമ്മകളെ കൂട്ടിനുണ്ടാവു.

അവിടെ ചെന്ന് ഉണ്ണിക്കുട്ടനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണം. അവന്റെ സപ്പോർട്ടുകൾ അതുകൊണ്ടല്ലേ എല്ലാം ഭംഗിയായി. നാട്ടിൽ വന്ന പുതിയ സിം ഇട്ടിട്ട് അവനെ ഒന്ന് വിളിച്ചിട്ട് പോലും ഇല്ല. മിക്കവാറും അവന്റെ വായിൽ നിന്ന് നല്ലത് കിട്ടും. അവിടെ എയർപോർട്ടിൽ ഇറങ്ങിയിട്ട് വിളിക്കാം. അവളുടെ വീട്ടിലേക്ക് കയറിയപ്പോൾ ഓഫാക്കി വെച്ചതാ മൊബൈൽ. എയർപോർട്ടിലേക്ക് നവാസിന്റെ നാട് കഴിഞ്ഞ് വേണം പോകാൻ.