`

കൂലിപ്പണിക്കാരൻ ആയതുകൊണ്ട് മാത്രം അച്ഛനെ ഇഷ്ടമല്ലാത്തതിന്റെ പേരിൽ മകന് പിന്നീട് സംഭവിച്ചത്

പഠനം കഴിഞ്ഞ് ജോലി ഒന്നുമില്ലാതെ ഇരിക്കുമ്പോഴാണ്അടുത്ത ഒരു സുഹൃത്ത് പറഞ്ഞു. കുറച്ചുദിവസം എന്റെ ഒപ്പം പണിക്ക് പോരുന്നോ എന്ന്. വെറുതെ ഇരിക്കണ്ടല്ലോ കയ്യിൽ കുറച്ച് കാശ് കിട്ടുമല്ലോ എന്ന് പറഞ്ഞപ്പോൾഅത് ശരിയാണെന്ന് എനിക്ക് തോന്നി കയ്യിൽ കാശില്ലെങ്കിൽ ഒരു വിലയില്ലാത്ത കാലമാണ്.അങ്ങനെ അവന്റെ കൂടെ വരാമെന്ന് ഞാൻ പറഞ്ഞു. എന്തിനും ഏതിനും കാശ് വേണം കൂട്ടുകാരോടൊപ്പം പുറത്തുപോവാനും ഭക്ഷണം കഴിക്കാനും എല്ലാം കാശ് വേണം.

   

ആകെ വീട്ടിലേക്കുള്ള വരവ് ചെലവ് അച്ഛന്റെ അധ്വാനം കൊണ്ടായിരുന്നു. എന്റെ ഓർമ്മവച്ച കാലം മുതൽക്കേ അച്ഛൻ അധ്വാനിക്കാൻ പോകുന്നുണ്ട് വരമ്പ് വെട്ടാനും വിറകു മുറിക്കാനും തോട്ടം പണിക്കും അങ്ങനെയുള്ള എല്ലാ പണിക്കും അച്ഛൻ എന്നും രാവിലെ ഇറങ്ങി പോയിട്ടുണ്ടാവും.ഒരിക്കൽപോലും ക്ഷീണം കൊണ്ട് വയ്യാത്തത് കൊണ്ട് വെറുതെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എപ്പോഴും ഒരു മുണ്ടു മാത്രം എടുത്തു ഉരുക്കുപോലെയുള്ള ശരീരത്തിൽ ഒരു കൈക്കോട്ടും എടുത്തു ഒരു തോർത്തുമുണ്ട് ഉടുത്ത് കാണും എപ്പോഴും അച്ഛൻ.

ചെറുപ്പം തൊട്ടേ അച്ഛനെന്നും എനിക്കൊരു അകൽച്ചയുണ്ടായിരുന്നു.മിണ്ടാൻ ഒന്നും ഞാൻ പോവാറില്ല അച്ഛനും അങ്ങനെ തന്നെയായിരുന്നു. കാരണം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ഒരു സൈക്കിളിന് വേണ്ടി വീട്ടിൽ പ്രശ്നമുണ്ടാക്കിയത്.ഒരു ദിവസം അച്ഛന്റെ കൂടെ ഇരുന്നു ചോറ് കഴിക്കുമ്പോൾ ചോറ് പാത്രം തട്ടിക്കളഞ്ഞ് എഴുന്നേറ്റ് പോയതിന് അമ്മയുടെ കയ്യിൽ നിന്ന് ഒരുപാട് തല്ലി കിട്ടിയിട്ടുണ്ട്.അന്ന് തൊട്ട് അച്ഛന്റെ അടുത്ത് നീണ്ട മൗനമായിരുന്നു.

എന്നിട്ടും ഒരിക്കൽ പോലും എന്റെ വാശി ജയിച്ചില്ല.അതുകൊണ്ട് അന്നുമുതൽ ഒപ്പം സംസാരിക്കുകയോ ഒന്നും ചെയ്യാറില്ല.എന്നാലും അച്ഛൻ ഞാൻ ഉള്ളിൽ സ്നേഹിച്ചിരുന്നു.അതുപോലെതന്നെ അച്ഛന്റെ ഉള്ളിലും അവനോടുള്ള സ്നേഹം ഇരിക്കട്ടെ എന്ന് കരുതി അച്ഛൻ എന്നെ ഉള്ളിലേക്ക് ചേർത്തു പിടിക്കുകയും ചെയ്തിരുന്നു.

പലപ്പോഴും എനിക്കത് മനസ്സിലായിട്ടുണ്ട്. കോളേജ് എത്തിയപ്പോൾ കോളേജ് പഠനത്തിനായി അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ തുക മാറ്റിവെച്ച് അമ്മയുടെ കയ്യിൽ എനിക്കായി കരുതി വയ്ക്കാറുണ്ട്. എന്നെ കാണുമ്പോൾ വഴി മാറിത്തന്നു ഉമ്മർത്തുപോയി ചുരുട്ടുപീടി വലിച്ച് നിൽക്കുന്ന അച്ഛനെ കാണുമ്പോൾ കുറ്റബോധം കൊണ്ട് പിറകിൽ നിന്ന് കെട്ടിപ്പിടിക്കാനും നെഞ്ചോട് ചേർത്ത് ആഗ്രഹിക്കാനുള്ള നിമിഷങ്ങൾഓർത്ത് സങ്കടത്തോടെ നിന്നിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ഞാൻ അത് ചെയ്തില്ല.