മല്ലുസ് സ്റ്റോറിലേക്ക് സ്വാഗതം രചന സജി തൈപറമ്പിൽ. ഇളയ മകൻ കൂടി തറവാട്ടിൽ നിന്നും ടൗണിലേക്ക് വീട് വെച്ച് മാറിയപ്പോൾ ആണ് ലക്ഷ്മിക്ക് ഒറ്റപ്പെടലിന്റെ വേദന മനസ്സിലായി തുടങ്ങിയത്. രണ്ടാണ് ഒരു പെണ്ണുമായി മൂന്ന് മക്കളായിരുന്നു അവർക്ക്. മകളെ വിവാഹം കഴിപ്പിച്ച് അയച്ചുവെങ്കിലും തൻറെ രണ്ട് ആൺമക്കൾ തറവാട്ടിൽ എന്നും ഉണ്ടാകും എന്നായിരുന്നു അവരുടെ ഒരു ആശ്വാസം. ഒരു ദിവസം ഇളയ മകൻ തനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്നും എത്രയും വേഗം അവളെ വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചപ്പോഴാണ്.
ലക്ഷ്മി മൂത്ത മകൻറെയും കൂടി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. വലിയ തറവാട് ആയിരുന്നതുകൊണ്ട് രണ്ടു മക്കൾക്കും ഭാര്യമാർക്കും അവിടെ ഒരുമിച്ച് താമസിക്കാൻ ആ സൗകര്യങ്ങളൊന്നും ഉണ്ടാകില്ല എന്നായിരുന്നു ലക്ഷ്മിയുടെ കണക്കുകൂട്ടൽ പക്ഷേ പുതുമോടി കഴിഞ്ഞതോടെ നിറയെ പൊന്നും പണവുമായ കയറി വന്ന അവരുടെ മൂത്ത മരുമകൾക്ക് വെറും കൈയോടെ വലിഞ്ഞു കയറി വന്ന തന്റെ അനുജന്റെ ഭാര്യയുമായി പൊരുത്തപ്പെട്ട് പോകാൻ കഴിഞ്ഞില്ല.
അവർ തമ്മിൽ ഉള്ള ഉരസലുകൾക്ക് വീര്യം കൂടിയപ്പോൾ സഹോദരങ്ങൾ തമ്മിൽ ശത്രുക്കൾ ആകരുത് എന്ന് കരുതിയാണ് തറവാട് സ്ഥിതിചെയ്യുന്ന 30 സെന്റ് മൂന്നായി ഭാഗിച്ചിട്ട് അതിൽ ഒരു ഭാഗത്ത് വീട് വെച്ച് മൂത്ത മകനെയും മരുമകളെയും ലക്ഷ്മി മാറി താമസിച്ചത് അപ്പോഴും തന്നെ ഇടതും വലതുമായ രണ്ടു മക്കൾ ഉണ്ടല്ലോ എന്നതായിരുന്നു അവരുടെ ആശ്വാസം.