വാർത്തകൾ ആദ്യമായി അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. പുതു പുത്തൻ വാർത്തകൾ നേരത്തെ അറിയാൻ ബെൽ ബട്ടൺ ക്ലിക്ക് ചെയ്യാനും മറക്കരുത്. റെയിൽവേ പാലത്തിൽ ഇരുമ്പ് പാളി വെച്ചത് തമിഴ്നാട്ടുകാരിയായ 22 കാരി ആണെന്ന് തെളിഞ്ഞു ഇവരെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ പാലത്തിൽ കോൺഗ്രീറ്റിൽ ഉറപ്പിച്ച ഇരുമ്പ് പാളിയാണ് കണ്ടെത്തിയത് ഇതിലെ കോൺഗ്രീറ്റ് ഭാഗം ഇടിച്ചു പൊളിഞ്ഞാൽ കൂടെയുള്ള ഇരുമ്പ് പാളി ആക്രി വില്പനയ്ക്ക് കിട്ടുമെന്ന നിസ്സാരമായ ചിന്തയാണ്.
ഇവരെ ഇത്തരം ഒരു പ്രവർത്തി നടപ്പിലാക്കാൻ ഇടയാക്കിയത് എന്നും മറ്റൊരു ദുരുദേശങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബേക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന തമിഴ്നാട്ടിലെ കനക വല്ലിയാണ് അറസ്റ്റിൽ ആയത്. പത്ത് ദിവസം മുൻപാണ് കോട്ടക്കുളത്ത് കോൺക്രീറ്റ് പതിപ്പിച്ച ഇരുമ്പ് പാളി പാളത്തിൽ വച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ അട്ടിമറി ശ്രമമെന്നാണ് പോലീസ് കരുതിയത്.
ഇതിനെ തുടർന്ന് പോലീസും ആർപിഎഫ് റെയിൽവേ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കനകവല്ലി കുടുങ്ങിയത് .ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. പോലീസിൻറെ സമർത്ഥമായ അന്വേഷണത്തിൽ ഒടുവിലാണ് ഇവർ അറസ്റ്റിൽ ആയത്. കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. നന്ദി.