മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന രചന ശ്യാം കല്ലുകുടിയൻ ശ്യാമേ രാവിലെ തന്നെ ആ നീട്ടിയുള്ള വിളിയും കേട്ടാണ് കണ്ണു തുറന്നത്. ഞായറാഴ്ചയായിട്ട് കുറച്ചു നേരം ഉറങ്ങാം എന്ന് കരുതിയപ്പോൾ ആരാണ് ഇതിപ്പോൾ രാവിലെ തന്നെ എന്ന ചിന്തയുമായാണ് വാതിൽ തുറന്നു ഉമ്മറത്തേക്ക് ഇറങ്ങിയത് മുറ്റത്ത് നിൽക്കുന്ന വെള്ള ഷർട്ട് മുണ്ടും ധരിച്ച ആളിനെ കണ്ടപ്പോൾ അത് മനോഹരേട്ടൻ ആണോ എന്ന് പോലും സംശയിച്ചു .ഇതിനു മുന്നേ ആളിനെ ഇതുപോലെ വെള്ളം മുണ്ടും ഷർട്ടും ധരിച്ച് കണ്ടിട്ടില്ല. എപ്പോ കണ്ടാലും നരച്ച ഒരു കാര്യമുണ്ടായിരിക്കും വേഷം.
അതിലുപരി എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹം എൻറെ പേര് എടുത്ത് വിളിച്ചപ്പോഴാണ്. അയൽവക്കം മാറിയാലും ഇടയ്ക്ക് കാണുമ്പോൾ കൈമാറാനുള്ള ചിരി അല്ലാതെ ഒരു വാക്ക് പോലും രണ്ടാളും പരസ്പരം സംസാരിച്ചിട്ടില്ല. നിനക്ക് പറ്റുമെങ്കിൽ ഒരു ഓട്ടം പോകാൻ വരുമോ. എപ്പോഴും ഉള്ള ആ ചിരിയോടെ മനോഹരേട്ടൻ ശബ്ദം താഴ്ത്തി ചോദിച്ചപ്പോൾ ആണ് താൻ ചിന്തയിൽ നിന്നും ഉണർന്നത്.
ഇന്ന് കല്യാണം ഉണ്ടായിരുന്നു ഞായറാഴ്ച ആയതു കൊണ്ടായിരിക്കും ഒരു മണിക്കൂർ നിന്നിട്ടും ഒരു ബസ് പോലുമില്ല. നീ ഞായറാഴ്ച എന്നും താമസിച്ചല്ലേ ഉണരാറുള്ളു അതുകൊണ്ട് വേറെ ഒന്നു രണ്ടു വണ്ടി നോക്കി. ഞായറാഴ്ച ആയതുകൊണ്ട് വരാൻ ആർക്കും താല്പര്യം ഇല്ല. അതും പറഞ്ഞ് അദ്ദേഹം ദയനീയമായാണ് എന്നെ നോക്കിയത്.