`

ചാരിയിട്ട വാതിലിലൂടെ നോക്കിയപ്പോൾ ഓട്ടോക്കാരൻ കണ്ട കാഴ്ച.

മല്ലൂസ് സ്റ്റോറീസ് സ്വാഗതം രചന രചന ശ്യാം കല്ലുകുഴിയിൽ. നിന്നക്ക് ആ പെണ്ണ് പിടിയന്റെ ഒട്ടോയെ കിട്ടിയുള്ളൂ അമ്മ ഓട്ടോയിൽ നിന്നും ഇറങ്ങുമ്പോൾ രാധാമണി അല്പം ഉച്ചത്തോടെയാണ് ചോദിച്ചത്. അമ്മ പേഴ്സണൽ നിന്നും പൈസ എടുത്ത് ഉണ്ണിക്ക് കൊടുത്തപ്പോൾ ആ മുഖത്ത് നോക്കാനുള്ള ധൈര്യം അവൾക്ക് ഇല്ലായിരുന്നു. എന്താ അമ്മ ഇങ്ങനെയൊക്കെ പറയുന്നത്. അയാൾ കേട്ടു. ഉണ്ണി ഒന്ന് തിരിച്ചു പോയതിനുശേഷം അമ്മു അമ്മയോട് അല്പം ദേഷ്യത്തോടെയാണ് അത് പറഞ്ഞത്.

   

നിനക്ക് വേറെ ആരെയും കിട്ടിയില്ലേ.. കല്ല്യാണ പ്രായമായി നിൽക്കുന്ന നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ അതുമതി. രാധാമണി അതും പറഞ്ഞ് അകത്തേക്ക് കയറി. പിന്നെ ആ പെണ്ണിൻറെ അടുത്ത് പോവാത്ത ഏതെങ്കിലും ആണുങ്ങൾ ഈ നാട്ടിലുണ്ടോ. പിന്നെ അന്ന് അങ്ങേര് പോയപ്പോൾ പകൽ മാന്യന്മാർ എല്ലാവരും കൂടി പൊക്കി. പോലീസിനെയും പത്രക്കാരെയും അറിയിച്ചു നീ എന്തിനാണ് കണ്ടവന്മാർക്ക് വേണ്ടി വാദിക്കുന്നത്. രാധാമണി ദേഷ്യത്തോടെ അമ്മുവിനെ നോക്കിയപ്പോൾ അമ്മു പിന്നെ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി. അമ്മു സിറ്റിയിലെ ഒരു ഹോസ്പിറ്റലിലെ നേഴ്സ് ആണ്.

മിക്കവാറും ഇറങ്ങുമ്പോൾ വൈകും വീടിൻറെ അടുത്ത് കൂടെ പോകുന്ന ലാസ്റ്റ് ബസ്സ് കിട്ടാറില്ല. അപ്പോൾ എന്നും ആശ്രയം ഫോട്ടോയാണ് .പതിവുപോലെ ഒരു ദിവസം ഇറങ്ങിയപ്പോൾ ശക്തമായ മഴയാണ് ഓട്ടോ സ്റ്റാൻഡിൽ എത്തിയപ്പോൾ ഓട്ടോ ഒന്നുമില്ല. അല്പം കഴിഞ്ഞപ്പോൾ ഉണ്ണി വണ്ടിയുമായി സ്റ്റാൻഡിൽ എത്തി. അമ്മു അതിൽ കയറാൻ മടിച്ചു. അമ്മ പറഞ്ഞത് പോലെ ഇനി അയാൾ എന്തെങ്കിലും ചെയ്താലോ. മഴയായതുകൊണ്ട് ഒന്ന് വിളിച്ചാൽ പോലും ആരും വരില്ല.