ഓണത്തിന് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന സിനിമകളിൽ ഒന്നാണ് ഗോൾഡ്. ഓണത്തിന് ഏറ്റവും വലിയ പ്രതീക്ഷ ഉയർത്തിയ മലയാള ചിത്രം ഗോൾഡ് റിലീസ് തീയതി മാറ്റി എന്ന വാർത്ത കഴിഞ്ഞ ദിവസം നമ്മളെ ഞെട്ടിച്ചത്. പൃഥ്വിരാജ് സുകുമാരൻ നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി പ്രേമം സംവിധായകൻ അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രം ഓണത്തിന് ഒരാഴ്ചക്ക് ശേഷമേ തീയറ്ററുകളിൽ എത്തൂ എന്ന് അൽഫോൻസ് പുത്രൻ തന്നെ അറിയിക്കുകയുണ്ടായി സെപ്റ്റംബർ എട്ടിന് ഗോൾഡ് തീയറ്ററുകളിൽ എത്തും എന്നായിരുന്നു അറിയിച്ചിരുന്നത്.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വൈകുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ഡിലെ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് അണിയറ പ്രവർത്തകരും എത്തി ഓണത്തിന് എല്ലാ കാശും അടിച്ചുപൊളിച്ച് തീർക്കരുത് ഗോൾഡിന് വേണ്ടി മാറ്റിവെക്കണം എന്നായിരുന്നു അണിയറ പ്രവർത്തകരുടെ പറച്ചിൽ അതുകൊണ്ട് മറ്റുപല ചിത്രങ്ങളും ഓണം വിന്നർ ആയേക്കാം എന്ന് പറയുമ്പോൾ ഇന്ന് ഓണം ചിത്രമായി പുറത്തിറങ്ങിയത് പാൽത്തൂ ചാൻവർ എന്ന ആദ്യ ഓണ ചിത്രമാണ്.
ബേസിൽ നായകനായി എത്തിയ ചിത്രം ചിരിക്ക് പ്രാധാന്യമുള്ളത് ആകുമെന്ന് പ്രമോഷനുകളിൽ നിന്ന് തന്നെ മനസ്സിലായിരുന്നു. എന്നാൽ പാൽത്തൂ ചാൻവർ എന്ന ചിത്രത്തിന് ഓരോ ജീവനും പ്രാധാന്യം ഉള്ളതാണ് എന്ന് മനോഹരമായി സന്ദേശം നൽകുന്ന ചിത്രമാണ് പാൽതു ജാൻവർ ഇന്ന് ചിത്രം കണ്ടവർ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നുണ്ട്. അതുപോലെ ഒരു ടിപ്പിക്കൽ ഫീൽ ഗുഡ് മൂവിയാണ് പാൽതു ജാൻവർ. ചില കോമഡികൾ അവിടെയും ഇവിടെയും ഒക്കെ ഉണ്ട് എന്നാൽ ഒറിജിനൽ ഫൺ ഫാക്ടർ മിസ്സിംഗ് ആണെന്നും സെക്കൻഡ് ഹാഫിലേക്ക് എത്തുമ്പോൾ ലാഗ് ഉണ്ടെന്നും ചില നിരൂപകർ പറയുന്നുണ്ട്.