മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന ജംഷീർ പാറവെട്ടി. ദിവ്യാ ടാക്സിയൊക്കെ വിളിക്കാൻ എത്ര പൈസ വേണം കയ്യിലാണെങ്കിൽ കാശുമില്ല നീ വാ.. എൻറെ പൊന്നുമോൾ ഇതിൽ കയറ് അമ്മയും അച്ഛനും നോക്കി നിൽക്കുന്നു ഇനിയും അവരുടെ മുന്നിൽ താഴാൻ വയ്യ.നോക്ക് നിനക്ക് പറ്റുമെങ്കിൽ കയറ്. ഇല്ല ഈ ലൊടുക്ക് വണ്ടിയിൽ ഞാൻ കയറില്ല ഞാൻ എൻറെ ഫ്രണ്ട്സിന്റെ കൂടെ പൊക്കോളാം. അപ്പോൾ ഞാൻ ഒറ്റയ്ക്ക് ഇതിൽ വരണോ നിങ്ങൾ വന്നില്ലെങ്കിലും അവിടെ ആരും ചോദിക്കോന്നുമില്ല.
അപ്പോൾ വണ്ടിയാണോ ഞാനാണോ വലുത്. സിവി ഡിലെക്സ് ബൈക്ക് സൈഡ് ആക്കി ഒതുക്കി വെച്ച് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അമ്മയുടെയും അച്ഛന്റെയും കൂർപ്പിച്ച് നോട്ടം കണ്ടില്ല എന്ന് അടിച്ചു. ഇന്നിപ്പോൾ പണിയും വേണ്ട എന്ന് വെച്ചു. ഞങ്ങളുടെ ഇടയിൽ ഒരു കുഞ്ഞു ഉണ്ടെങ്കിൽ ഇപ്പോൾ ദിവ്യ ഇങ്ങനെയാകില്ലായിരുന്നു.
ഒരു വർഷത്തെ പ്രണയത്തിനുശേഷം ഒരുപാട് പ്രതീക്ഷകൾ നൽകി അവളെ സ്വന്തമാക്കുമ്പോൾ അമ്മയും അച്ഛനും ഒരുപാട് എതിർത്തതാണ്.എടാ മറ്റൊരാളുടെ ഭാര്യയാണ് അവൾ അല്ലാതെ നിനക്ക് ലോകത്ത് എത്ര പെണ്ണുങ്ങളുണ്ട് വേറൊരു പെണ്ണും ഇവളെ പോലെ ആവില്ലല്ലോ ഞാൻ അത്രമാത്രം ഇഷ്ടപ്പെട്ടു പോയി. മോനെ അജയ് നീ അവളെ വിളിച്ചുകൊണ്ട് വരുന്നതിനു മുൻപ് 100 വട്ടം ആലോചിച്ചു നോക്ക് മറ്റൊരാളുടെ ഭാര്യയാണ് അവൾ അവനെ ഒഴിവാക്കി നിൻറെ കൂടെ ഇത്ര പെട്ടെന്ന് ഇറങ്ങി വരുമ്പോൾ അവൾ അത്ര നല്ലത് ഒന്നും ആവില്ല.