മോളിവുഡിന് അഭിമാന വിജയം നേടിക്കൊടുത്ത സിനിമകളിൽ മികച്ച അഭിനയം മുഹൂർത്തം സമ്മാനിച്ച നടനാണ് മോഹൻലാൽ അത്തരത്തിൽ നാല് സിനിമകളുടെ പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന് 1990 കളിൽ പുറത്തിറങ്ങിയ ഇന്ദ്രജാലം 1992ലെ യോദ്ധ 1998ലെ സമ്മർ ഇൻ ബത്ലഹേം അതേ വർഷത്തിൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് 2005ലെ നരൻ എന്നിങ്ങനെ മലയാളത്തിലെ നാല് സൂപ്പർഹിറ്റുകൾ ഒരേ ദിവസം പിറന്നാൾ ആഘോഷിക്കുമ്പോൾ ഈ ദിവസം അനശ്വരമാക്കിയ മോഹൻലാലിനും ഇരട്ടി മധുരമാണ്.
ഈ സിനിമകളുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ആരാധകർ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമാക്കുന്നു ഈ ദിവസം. ഇന്ദ്രജാലം തമ്പി കണ്ടെധാനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, രാജൻ പി ദേവ്, ശ്രീജ എന്നിവർ പ്രധാന വേഷത്തിൽ അവതരിപ്പിച്ച 1990 പ്രദർശനത്തിന് എത്തിയ ഇന്ദ്രജാലം സിനിമയുടെ 32 വാർഷികമാണ് ഇന്ന്. ബോംബെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. കണ്ണൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്.
രാജൻ പി ദേവ് പ്രതി നായക വേഷത്തിലൂടെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത് ഇന്ദ്രജാലം എന്ന ചിത്രത്തിലൂടെയാണ്. ഇന്ദ്രജാലം എല്ലാത്തിലെ പാട്ടുകളെല്ലാം തന്നെ 32 വർഷങ്ങൾക്ക് ഇപ്പുറവും ശ്രദ്ധേയമാണ്. ഡെന്നിസ് ജോസഫ് ഈ ചിത്രത്തിൻറെ രചന നിർവഹിച്ചത് ഷാരോൺ പിക്ചേഴ്സിന്റെ ബാനറിൽ തമ്പി കണ്ടെന്താനം നിർവഹിച്ച ഈ ചിത്രം ജൂബിലി പിക്ചർസ് ആണ് വിതരണം ചെയ്തത്.