മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന സുനിൽ തൃശ്ശൂർ സ്വന്തം സഹോദരൻറെ കല്യാണത്തിന് കേറ്ററിംഗ് സപ്ലെയർ ആയി ഭക്ഷണം വിളമ്പേണ്ടി വന്ന ഒരു സഹോദരിയുടെ മാനസിക അവസ്ഥ എന്താണെന്ന് അറിയാമോ. തൻറെ സഹോദരൻറെ ആഡംബര മായി നടത്തിയ കല്യാണത്തിന് നാട്ടുകാരെ മൊത്തം വിളിച്ചിട്ടും ക്ഷണം ലഭിക്കാതെ പോയ ഏക സഹോദരിയുടെ വിഷമം എത്രയാണെന്ന് അനുഭവിച്ചറിയണം. അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന സന്തോഷകരമായ ആ കുടുംബത്തിൽ താൻ ഇന്ന് അന്യയാണ്. തന്റെ എല്ലാം ആയിരുന്ന കളിക്കൂട്ടുകാരനായ ഏട്ടനെ താൻ ഇന്ന് ശത്രു. തന്റെ കുസൃതികളിലും കുരുത്തക്കേടുകളിലും അച്ഛനും അമ്മയും വഴക്ക് പറയുമ്പോൾ ആക്കുറ്റം സ്വയം ഏറ്റെടുത്ത് ശാസനകൾ ഏറ്റുവാങ്ങിയ ഏട്ടൻ.
തന്റെ ഏത് ആവശ്യങ്ങളും നിറവേറ്റി തന്നിരുന്ന തൻറെ കൂടെപ്പിറപ്പ്. സയാമീസ് ഇരട്ടകൾ എന്നാണ് ഞങ്ങളെ വീട്ടുകാരും നാട്ടുകാരും വിളിച്ചിരുന്നത്. ഏട്ടന്റെ സൗഹൃദം വിരലിൽ എണ്ണാവുന്നവർ മാത്രം ബാക്കിയെല്ലാ സമയവും തന്നോട് ഒപ്പം തല്ലുകൂടിയും കളിച്ചും ചിരിച്ചും നടക്കാറുണ്ടായിരുന്നു.
പുതിയ പടം റിലീസ് ആയാൽ ഞങ്ങൾ പോകുമായിരുന്നു ഫസ്റ്റ് ദിവസം തന്നെ. ആ നാട്ടിലെ ഉത്സവങ്ങൾക്കെല്ലാം പോയി ശിങ്കാരി മേളത്തോടൊപ്പം ചുവടും വെച്ച് പലദിവസവും പാതിരാത്രിയാണ് ഞങ്ങൾ വീട്ടിലേക്ക് കയറി വരാറ്. അപ്പോൾ അമ്മ പറയും എനിക്ക് രണ്ട് ആൺമക്കളാണ് എന്ന്. വീട്ടിൽ അറിയാതെ വിശേഷദിവസങ്ങളിൽ ഏട്ടൻ വാങ്ങി ഒളിച്ചുവെച്ച് കഴിക്കുന്ന ബിയറിനെ താനും അവകാശിയായിരുന്നു. ഞങ്ങളുടെ കൂട്ടുകെട്ട് കണ്ട് അച്ഛനും അമ്മയ്ക്കും വരെ അസൂയ തോന്നാറുണ്ട്.