`

മോഹൻലാലും പെരുമ്പാവൂരും ഇതൊന്ന് കേൾക്കണം.

സിനിമാലോകം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് പാൻ ഇന്ത്യൻ സിനിമകളെ കുറിച്ചാണ്. എങ്ങനെ ഒരു പാൻ ഇന്ത്യൻ സിനിമ ഉണ്ടാക്കാം എന്ന് തന്നെയാണ് എല്ലാ ഇൻഡസ്ട്രികളും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ ചില ഘടകങ്ങൾ മുന്നോട്ടുവെച്ചുകൊണ്ട് മലയാളത്തിലെ പ്രമുഖ പാൻ ഇന്ത്യൻ ചിത്രങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്ന ആശ്വാസ് സിനിമാസിനെയും ആൻറണി പെരുമ്പാവൂരിനെയും അറിയിക്കാൻ വേണ്ടി ചില കാര്യങ്ങൾ ഒരു പ്രേക്ഷകൻ സൂചിപ്പിക്കുകയാണ്.

   

യഥാർത്ഥത്തിൽ ഇത് അറിയേണ്ട ഒരു കാര്യം എന്ന് വേണമെങ്കിൽ ഇത് കേട്ട് കഴിയുമ്പോൾ നിങ്ങൾക്കും പറയാൻ കഴിയും. ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും ഇത് അറിയിക്കണം എന്ന് തന്നെയാണ് ഈ വ്യക്തി പറയുന്നത് .കാരണം മലയാള സിനിമയിൽ നിന്നും പ്ലാൻ ഇന്ത്യൻ സിനിമകൾ പിറക്കാൻ പോവുകയാണ് ചിലതൊക്കെ വന്നെങ്കിലും അതൊക്കെ ശ്രദ്ധിക്കാതെ പോയി. ഇനി വരാൻ പോകുന്നത് ബഹുഭാഷയിൽ റിലീസ് ചെയ്യാൻ സാധ്യതയുള്ള മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രങ്ങൾ തന്നെ. അതുകൊണ്ട് ഈ കാര്യങ്ങൾ അവർ അറിഞ്ഞിരിക്കണം എന്നും പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ്.

പാൻ ഇന്ത്യൻ സിനിമ എന്ന രീതിയിൽ വൻ വിജയൻ നേടിയ ദക്ഷിണേന്ത്യൻ സിനിമകളുടെ പേരുകൾ നോക്കുക ബാഹുബലി ത ബിഗിനിങ്, ബാഹുബലി 2 ത കൺക്ലൂഷൻ, കെജിഎഫ് ചാപ്റ്റർ വൺ, കെജിഎഫ് ചാപ്റ്റർ 2, ട്രിപ്പിൾ ചാർലി , ആർ ആർ ആർ, പുഷ്പ റൈസ്. എല്ലാം ഇംഗ്ലീഷ് പേരുകൾ ഒരു യാദൃശ്ചികം അല്ല ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് തിയേറ്ററുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കൂടുതലും ബുക്ക് മൈ ഷോ വഴിയാണ്.