`

കടംകയറി അച്ഛൻ ആത്മഹത്യ ചെയ്തു പണം കൊടുക്കാനുള്ളവർ പെങ്ങളുടെ യും അമ്മയുടെയും മാനത്തിന് വില പറഞ്ഞപ്പോൾ യുവാവ് ചെയ്തത്.

മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന ശ്യാം കല്ലുകുടിയൻ. ലാസർ ചെറ്റയാണെങ്കിലും പെണ്ണുങ്ങളുടെ നേർക്ക് കൈ പൊക്കിയിട്ടില്ല. അതുകൊണ്ട് നീ രക്ഷപ്പെട്ടു കേട്ടോടി. അതു പറഞ്ഞുകൊണ്ട് ലാസർ ദേഷ്യത്തോടെ മറിയാമ്മയുടെ കടയുടെ മുന്നിൽ നിരത്തി വെച്ചിരുന്ന ചില്ല് കുപ്പിയിലേക്ക് അടിച്ചു. കുപ്പികൾ പൊട്ടിയപ്പോൾ മറിയാമ്മ അറിയാതെ നിലവിളിച്ചു പോയി. ലാസറിന് ഇനി നിന്റെ പൈസ വേണ്ട. അത് ഏതെങ്കിലും പിച്ചക്കാരനെ കൊടുത്തു എന്ന് കരുതും ലാസർ. മറിയാമ്മയുടെ നേർക്ക് കൈ ച്ചൂണ്ടി കൊണ്ട് പറയുമ്പോൾ ലാസറിന്റെ മുറിഞ്ഞ കയ്യിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.

   

ലാസർ ഏട്ടാ കൈ ഒരുപാട് മുറിഞ്ഞു ആശുപത്രിയിൽ പോകാം. നാസറിന്റെ സന്തതസഹചാരിയായ ദേവൻ നാസറിനെ പിടിച്ചു വലിച്ചു വണ്ടിയിൽ കയറ്റി. വണ്ടി നേരെ അടുത്തുള്ള ക്ലിനിക്കിലേക്ക് വിട്ടു. ദേ ദേവി നിൻറെ ചെകുത്താനും നിന്റെ പുന്നാര അനിയനും വരുന്നുണ്ട്. ആശുപത്രിയിൽ മുന്നിൽ നിന്ന് വണ്ടി കണ്ടിട്ട് മേരി നേഴ്സ് അകത്തേക്ക് വിളിച്ചുപറഞ്ഞു.

ആഹാ ഇന്നും ചോരയൊക്കെ ഉണ്ടല്ലോ എവിടുന്നാവോ കിട്ടിയത്. മുറിഞ്ഞ കൈയും പിടിച്ചു കൊണ്ടുവരുന്ന നാസറിനെയും ദേവനെയും ദേവി പറഞ്ഞു. ഡി ആ മുറിവ് ഒന്ന് ഡ്രസ്സ് ചെയ്യൂ ചെറുതായിട്ട് ഒന്നു കോറിയതേ ഉള്ളൂ. ദേവൻ ലാസറിന്റെ കയ്യിലെ മുറിവ് ദേവിക്ക് കാണിച്ചുകൊടുത്തു. ആ മുറിയിലേക്ക് ഇരിക്കും മുറിവ് വലുതാണോ ചെറുതാണോ എന്ന് ഞാൻ നോക്കട്ടെ ദേവൻ ലാസറിനെയും കൊണ്ട് ദേവി ചൂണ്ടിക്കാണിച്ച മുറിയിലേക്ക് പോയി. പുറകെ ദേവി മെഡിസിനും ആയി ചെന്നു.