`

എൻറെ മുട്ടുവേദന ഞാൻ മാറ്റിയെടുത്തത് ഇങ്ങനെയാണ്.

ഞാൻ ഡോക്ടർ മുഹലിസ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് ഡീഹേബിറ്റ്ലൈസേഷൻ കൺസൾട്ടൻ്റ് ആണ്. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സന്ധിവാതത്തിൽ ഉപയോഗിക്കാൻ പറ്റുന്ന നൂതനമായ ചികിത്സ രീതിയായ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മയെ കുറിച്ച് ആണ്. സന്ധിവാതം അല്ലെങ്കിൽ ജോയിന്റുകളിലെ തേയ്മാനം അതിന് പൊതുവേ അറിയപ്പെടുന്നത് ഓസ്റ്റിയോ ആർത്തറൈസസ് എന്നാണ്.

   

ഓസ്റ്റിയോ ആർത്തറൈസസ് പൊതുവേ കാൽമുട്ടുകളിലാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. നമുക്ക് അറിയാം നമ്മുടെ ശരീരത്തിലെ കാൽമുട്ട് ആണ് നമ്മുടെ ഭാരം മുഴുവനും ശരീരത്തിന്റെ ഭാരം മുഴുവനും താങ്ങി അത് നമ്മുടെ പാദത്തിലൂടെ താഴോട്ട് എത്തിക്കുന്നത്. അതുകൊണ്ടാണ് കാൽമുട്ടുകളിൽ ഓസ്റ്റിയോ ആർത്തറൈസ് അഥവാ സന്ധിവാതം വളരെ കൂടുതലായി കാണപ്പെടുന്നത്. സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്. പൊതുവേ കാൽ മുട്ടുവേദന കാൽമുട്ടിൽ നീര് കാൽമുട്ടിന്റെ ജോയിന്റിന്റെ മൂവ്മെന്റിനു പ്രോബ്ലം അല്ലെങ്കിൽ ശരിയായ രീതിയിൽ നമുക്ക് മടക്കുവാനും നിവർത്തുവാനും ഉള്ള ബുദ്ധിമുട്ട്.

ഇതൊക്കെയാണ് നമ്മൾ സന്ധിവാതത്തിൽ പൊതുവേൽ കാണുന്നത്. എന്താണ് സന്ധിവാതം അല്ലെങ്കിൽ ഓസ്റ്റിയോ ആർത്തറൈസസ്. സന്ധിവാതം എന്നു പറഞ്ഞാൽ നമ്മുടെ എല്ലാവിധ സന്ധികളിലും കാർട്ടിലെജുകൾ ഉണ്ട്. കാർട്ടിലേജുകൾ എന്നാൽ രണ്ട് എല്ലുകൾ തമ്മിലുള്ള ജോയിൻറ് ആണ് നമ്മൾ ഒരു സന്ധി എന്ന് പറയുന്നത്. ആ സന്ധികളുടെ പ്രവർത്തനം നല്ല രീതിയിൽ പോകുവാൻ വേണ്ടി നമുക്ക് കാർട്ടിലെജുകൾ ഉണ്ട്. അപ്പോൾ നമ്മുടെ ഈ കാർട്ടിലേജുകൾക്ക് സമയം കൂടുന്നതോറും തേയ്മാനം സംഭവിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.