നമസ്കാരം ഞാൻ ഓമന രാധാകൃഷ്ണൻ സൈക്കോളജിസ്റ്റ്. ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. നമ്മളെല്ലാവരും ധാരാളം സുഹൃത്ത് സമ്പത്തുള്ളവർ ആണല്ലേ. മനുഷ്യൻ ഒരു സോഷ്യൽ ബീയിംഗ് ആയതുകൊണ്ട് തന്നെ സുഹൃത്തുക്കൾ ധാരാളം ഉണ്ടാവുക സ്വാഭാവികം. അതിൽ കുറച്ചു പേരെ നമ്മുടെ അടുത്ത സുഹൃത്തുക്കളെ കുറച്ച് സെലക്ടഡ് ആയിട്ടുള്ള വ്യക്തികളെ നമ്മുടെ ഹൃദയത്തോട് ചേർത്തു വയ്ക്കും. കുറെ പേര് ആ സൗഹൃദ വലയത്തിലും കാണും.
എന്നാൽ ഈ സുഹൃത്തുക്കൾ ചിലരെയെങ്കിലും നമ്മൾ അകറ്റി നിർത്തേണ്ടവർ ആയിട്ടുണ്ട്. അല്ലെങ്കിൽ എല്ലാവരെയും ആ വലയത്തിലേക്ക് ചേർത്തുനിർത്തേണ്ടവരോ അല്ലെങ്കിൽ എല്ലാവരോടും നമ്മൾ ചേർന്ന് നിൽക്കേണ്ടവരോ അല്ല. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മൾ തീർച്ചയായും അകറ്റിനിർത്തേണ്ട സ്വഭാവമുള്ള 5 സ്വഭാവങ്ങളെ കുറിച്ചാണ് നമ്മൾ പറയുന്നത്. അതിൽ ഒന്നാമത്തേതാണ് പരദൂഷണം നമ്മുടെ സുഹൃത്തുക്കളിൽ ആരെയെങ്കിലും നമ്മുടെ അടുത്ത് വന്ന് മറ്റുള്ളവരുടെ കുറ്റങ്ങൾ തുടർച്ചയായി പറയുന്നുണ്ട് എങ്കിൽ അവൻ അങ്ങനെയാണ് ഇവൻ ഇങ്ങനെയാണ് അവർ അങ്ങനെ ചെയ്തിട്ടുണ്ട് ഇവരിങ്ങനെ ചെയ്തിട്ടുണ്ട്.
ഈ രീതിയിൽ നമ്മുടെ അടുത്തുവന്ന് പരദൂഷണം നടത്തുന്നുണ്ടെങ്കിൽ മറ്റുള്ളവരെ കുറച്ചു ദുഷിച്ചു സംസാരിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ മനസ്സിലാക്കേണ്ടത് ഇവർ അവരുടെ അടുത്ത് പോയി നമ്മളെക്കുറിച്ചും ഇത് തന്നെയായിരിക്കും പറയുന്നത് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതാണ് ആ സ്വഭാവമുള്ളവരെ നമ്മൾ തീർച്ചയായും അകറ്റിനിർത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.