കഴിഞ്ഞദിവസം എൻറെ ഒപിയിൽ ഒരു അമ്മ വന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു മോനെ എൻറെ തോൾ വേദന കാരണം എനിക്ക് കൈ പൊക്കുവാൻ പറ്റുന്നില്ല ദേഹത്ത് ഒന്നും തേച്ചു കുളിക്കുവാനും അതുപോലെതന്നെ ഒന്നു വസ്ത്രം മാറണമെങ്കിലും എനിക്ക് വേറെ ആരുടെയെങ്കിലും സഹായം വേണം. രാത്രി കിടന്നുറങ്ങുവാനേ പറ്റുന്നില്ല. ഞാൻ ഒരുപാട് മരുന്നായി കഴിക്കുന്നു. ഇത്തരത്തിൽ കഠിനമായ വേദന ഉണ്ടാക്കുന്നതും കൈ പൊക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതുമായ ഒരു അസുഖത്തെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം. ഞാൻ ഡോക്ടർ നിഷാന്ത്. ഫ്രോസൺ ഷോൾഡർ. എന്താണ് ഫ്രോസൺ ഷോൾഡർ ഷോൾഡർ ജോയിൻറ് അതായത് തോൾ സഞ്ചിയുടെ കവറിങ് അതായത് ആവരണം ഉണ്ട്.
അത് നീര് ഇറങ്ങി ടൈറ്റ് ആവുകയും അതുകാരണം ജോയിൻറ് സ്റ്റിഫ് ആയി മാറുകയും ചെയ്യുന്ന ഒരു അസുഖമാണ് ഫ്രോസൺ ഷോൾഡർ.ആർത്തറൈറ്റീസ് എന്നീ പല പേരുകളിൽ അറിയപ്പെടുന്ന ഈ അസുഖത്തിന് ഒരുപാട് ആളുകൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള ഒരു അസുഖമാണ് സാധാരണയായി ഷുഗർ പ്രമേഹ രോഗികളിലും തൈറോയ്ഡ് അസുഖമുള്ള ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് ഇത്.
പ്രത്യേകിച്ചും പരിക്കുകളോ കാര്യങ്ങളോ ഒന്നും പറ്റാതെ തന്നെ ചെറിയൊരു ഷോൾഡർ വേദനയായി തുടങ്ങും കുറച്ചു കഴിഞ്ഞാൽ കൈ പുറകോട്ട് എടുക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. പിന്നീട് അതു കൂടിക്കൂടി കൈ പൊക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തും. അപ്പോൾ എന്താണ് ഇവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് .കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.