ഹായ് ഫ്രണ്ട്സ്. ഞാൻ ഡോക്ടർ വിപിൻ ജോസ് ആലുവ രാജഗിരി ഹോസ്പിറ്റലിലെ പീഡിയാട്രീഷൻ ആണ്. നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്ന കാര്യം കുട്ടികളിലെ ആസ്മ അല്ലെങ്കിൽ ശ്വാസംമുട്ടൽ എന്നതിനെക്കുറിച്ചുള്ള കുറച്ച് സംശയങ്ങളും പൊതുവേ ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾക്കുള്ള ഉത്തരവുമാണ്. പ്രധാനമായിട്ടും കുട്ടികളിലെ ശ്വാസംമുട്ടൽ അത് എങ്ങനെയാണ് രോഗം നിർണയം നടത്തുന്നത് അത് എങ്ങനെയാണ് ചികിത്സാ രീതികൾ നടത്തുന്നത്.
ശ്വാസംമുട്ടലിന് കാരണമായിട്ടുള്ള ഘടകങ്ങൾ എന്തൊക്കെയാണ്. ഇതൊക്കെയാണ് കോമൺ ആയിട്ട് ഒ പിയിൽ വരുന്ന മാതാപിതാക്കൾ ചോദിക്കുന്ന കാര്യങ്ങൾ ഇതിൽ ആദ്യമായി പറയുകയാണ് എങ്കിൽ എങ്ങനെയാണ് കുട്ടികളിൽ ശ്വാസംമുട്ട് സംശയിക്കേണ്ടത് അല്ലെങ്കിൽ എന്താണ് രോഗലക്ഷണങ്ങൾ ഇപ്പോൾ മുതിർന്നവരുടെ പോലെ ഉള്ള ശ്വാസംമുട്ട് കുട്ടികളിൽ ഇതുപോലെയുള്ള ശ്വാസംമുട്ടൽ പ്രത്യക്ഷത്തിൽ ഇതുപോലെ കണ്ടു എന്ന് വരില്ല.
കൂടുതലും നമ്മുടെ മനസ്സിലുള്ള ഒരു ധാരണയുണ്ട്. ശ്വാസംമുട്ട് അല്ലെങ്കിൽ വലിവ് പോലെയുള്ള ഒരു സംഗതി കുട്ടികളിൽ വരുന്നത് അതിന്റെ തീവ്രതയിൽ മാത്രമാണ് കൂടുതലും കുട്ടികളിൽ കാണുന്ന രോഗലക്ഷണം എന്ന് പറഞ്ഞാൽ സന്ധ്യാസമയത്ത് കാണുന്ന ചുമയാണ്. അതായത് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു നിന്ന് ചുമക്കുന്ന കുട്ടി അത് ഒരു ആസ്മയുടെ രോഗ ലക്ഷണമാണ്. അപ്പോൾ പൊതുവേ നമ്മൾക്ക് അറിയാം. കുട്ടികൾ ആക്കത്തോടുകൂടി ശ്വാസം വലിക്കുക എന്ന് പറഞ്ഞാൽ അസുഖത്തിന്റെ തീവ്രമായ ഒരു ഫോം ആണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.