`

ഈ ഭാഗങ്ങളിൽ വേദന,തരിപ്പ്,കഴപ്പ് എന്നിവ ഉണ്ടായിട്ടുള്ളവർ ശ്രദ്ധിക്കുക.

എന്നോട് പലപ്പോഴും പലരും ചോദിക്കാറുണ്ട് ഡിസ്ക് തെറ്റിക്കഴിഞ്ഞാൽ അത് ഓപ്പറേഷൻ കൂടാതെ മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന്. അത്തരത്തിൽ ഡിസ്ക് തെറ്റിയ ആളുകൾക്ക് ഓപ്പറേഷൻ ഇല്ലാതെ ഡിസ്ക്ക് ചുരുക്കി പഴയ രീതിയിൽ ആക്കുന്ന ഒരു ചികിത്സാരീതിയെക്കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കുന്നത്. ഞാൻ ഡോക്ടർ നിഷാന്ത് കൺസൾട്ടന്റ് പെയിൻ സ്പെഷ്യലിസ്റ്റ് കോട്ടകസ് പെയിൻ ആൻ്റ് പെയിൻ കെയർ കോഴിക്കോട്. എന്താണ് ഡിസ്ക് തെറ്റൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

   

ഡിസ്ക് പ്ലാസ് ഹെർണിയേറ്റഡ് ഡിസ്ക് സയാറ്റിക്ക എന്നിങ്ങനെ പല രീതിയിൽ അറിയപ്പെടുന്ന ഈ ഡിസ്ക് തെറ്റൽ നമ്മുടെ നട്ടെല്ലിൽ കശേരുക്കൾ ഉണ്ട്. വെർറ്റിബ്രാ അഥവാ കശേരുകൾ അവയ്ക്ക് ഇടയിൽ ഷോകപ്പ് കർവ് പോലെ നിൽക്കുന്ന ഒരു സാധനം ആണ് ഡിസ്ക്. ഇപ്പോൾ ഡിസ്ക് പുറകിലോട്ട് തെറ്റിക്കഴിഞ്ഞാൽ ഡിസ്ക് പുറകോട്ട് നീങ്ങി കഴിഞ്ഞാൽ ഡിസ്കിന്റെ പുറകിലൂടെ കാലിലേക്കുള്ള നാഡികൾ ഡിസ്കിന്റെ പുറകിലൂടെയാണ് വരുന്നത് അപ്പോൾ ഡിസ്ക് തെറ്റി കഴിഞ്ഞാൽ ഈ നാടികളുടെ ഭാഗത്തേക്ക് നീര് ഇറങ്ങുകയും അഥവാ ഇൻഫ്ലമേഷൻ വരികയും ചെയ്യും.

അപ്പോൾ നമുക്ക് നടു മുതൽ കാലു വരെ വേദന വരും അപ്പോൾ ഒരുപാട് കാലമായി വേദന ഉണ്ടായിരുന്ന ഒരാൾ ആയിരിക്കും. പെട്ടെന്ന് ഒരു വെയിറ്റ് എടുത്ത് പോകുകയോ അല്ലെങ്കിൽ കുനിഞ്ഞിട്ട് എന്തെങ്കിലും ചെയ്യുന്ന സമയത്ത് ഈ ഡിസ്ക് പെട്ടെന്ന് തെറ്റുകയും കാലിലേക്ക് വേദന തുടങ്ങുകയും ചെയ്യും. ആദ്യം ഇവർക്ക് നടുവിന് മാത്രമാണ് വേദന ഉണ്ടായി എങ്കിൽ പിന്നീട് കാലിലേക്ക് ആയിരിക്കും കൂടുതൽ വേദന ഉണ്ടാവുക ചിലപ്പോൾ അതിന്റെ കൂടെ തരിപ്പും മറ്റും അനുഭവപ്പെടാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.