നമസ്കാരം ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നത് പേരെന്റിൽ അഥവാ രക്ഷാകരത്വതം എന്ന് വിഷയത്തെപ്പറ്റിയാണ്. പേരെന്റിങ് എന്ന് പറയുമ്പോൾ കുട്ടി ജനിക്കുന്നത് മുതൽ പ്രായപൂർത്തി ആകുന്നത് വരെ കുട്ടിയെ വളർത്തി കൊണ്ടുവരേണ്ട രീതികളെ പറ്റിയാണ്. പലരീതിയിലും കുട്ടികളെ വളർത്തിക്കൊണ്ടു വരാം. അത് എങ്ങനെയൊക്കെയാണ് ഏതൊക്കെ തരമാണ് എന്തൊക്കെയാണ് അതിൻറെ ഗുണങ്ങളും ദോഷങ്ങളും എന്നതിനെ പറ്റിയാണ് ഞാൻ ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. ഒരു കുട്ടിക്ക് ജന്മം കൊടുത്തതുകൊണ്ട് രക്ഷാകർത്വം ആകണം എന്നില്ല.
ജന്മം കൊടുത്തില്ലെങ്കിൽ തന്നെ ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിൽ ആണ് പേരെന്റിങ് എന്ന് പറയുന്നത്. ആ കുട്ടിയുടെ മാനസികമായിട്ടും ശരീരമായിട്ടും വികാരപരമായിട്ടുള്ള എല്ലാ രീതിയിലും അതിന്റെ ഒരു ഫുൾഫിൽമെൻ്റ് വരുക എന്നതാണ് പേരെന്റിങ്ങ് വളർത്തിക്കൊണ്ടിരുന്നതിൽ നിന്ന് മാതാപിതാക്കൾ അതിൽ നിന്നും നിർവഹിക്കേണ്ടത്. പണ്ടൊക്കെ ആണെങ്കിൽ കുട്ടികളെ ശാസിക്കുന്നത് അടിച്ചിട്ട് ആയിരുന്നു.
വടിയെടുത്ത് അടിച്ചിട്ടാണ് ശാസിച്ചിരുന്നത്. കാരണം അന്ന് ആളുകൾ വിശ്വസിച്ചിരുന്നത് കുട്ടിയെ തല്ലിയെങ്കിൽ മാത്രമേ കുട്ടികൾ നന്നാവുകയുള്ളൂ എന്നാണ്. കുട്ടികളെ തല്ലിയില്ല എങ്കിൽ അവര് വിചാരിക്കുന്ന രീതിയിൽ വളർന്ന് വരികയില്ല സ്വഭാവ ദൂഷ്യങ്ങളും മറ്റും ഉണ്ടാവും എന്ന ഒരു തെറ്റായ ധാരണ ഉണ്ടായിരുന്നു. പിന്നീട് മനസ്സിലാക്കി വന്നത് അവരുടെ ശാരീരികമായിട്ടും മാനസികമായിട്ടും വികാരപരമായിട്ടു ഉള്ള വളർച്ചയ്ക്ക് വേണ്ടത് അങ്ങനെയുള്ള ശാസനകൾ അല്ലാ സ്നേഹത്തോടെയുള്ള സ്ട്രിക്റ്റ് ആയിട്ടുള്ള ശാസനമാണ് വേണ്ടത് എന്നാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.