നമസ്കാരം മിക്ക ആളുകളും ഇന്ന് അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് അസിഡിറ്റി അഥവാ നെഞ്ചിരിച്ചിൽ. നമ്മുടെ മാറിയ ജീവിതരീതിയും തെറ്റായി ആരോഗ്യ ശീലങ്ങളും കാരണം ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് നെഞ്ചിരിച്ചിൽ. ഒരുപാട് പേര് നമ്മുടെ അടുത്ത് വന്ന് പറയാറുണ്ട് ഡോക്ടറെ എനിക്ക് ഗ്യാസ് ആണ്. വയറിൻറെ ഉള്ളിൽ എന്തോ ഉരുണ്ടു കയറുന്നത് പോലെ ഭക്ഷണം കഴിച്ചാൽ വയറു വീർക്കുന്നു. അങ്ങനെ പലതും പറഞ്ഞു പലരും വരാറുണ്ട്. അസിഡിറ്റി എന്ന വാക്ക് പലർക്കും പരിചിതമാണ് എങ്കിലും അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് പലർക്കും വ്യക്തമായി അറിയില്ല.
അപ്പോൾ എന്താണ് അസിഡിറ്റി എന്തു കൊണ്ടുള്ള കാരണങ്ങൾ കൊണ്ടാണ് അത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. അത് എപ്പോഴാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. നെഞ്ചിരിച്ചിൽ ഉള്ളവർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളാണ് ഞാൻ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്. ഞാൻ ഡോക്ടർ സെമിയ ഡോക്ടേഴ്സ് ബാസിൽ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം.
അപ്പോൾ എന്താണ് നെഞ്ചിരിച്ചിൽ നമ്മുടെ വയറിൻറെ ഉള്ളിൽ പകുതി ദഹിച്ച ഭക്ഷണങ്ങളും അതുപോലെതന്നെ ദഹനരസങ്ങളും ദിശ മാറി നമ്മുടെ അന്നനാളത്തിലേക്ക് വരുമ്പോൾ ആണ് നമ്മൾക്ക് നെഞ്ചിരിച്ചിൽ അനുഭവപ്പെടുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് അല്പസമയത്തിന് അകം നമുക്ക് എരിച്ചിലും പുകച്ചിലും ഒക്കെ ആയിട്ടാണ് ഇത് അനുഭവപ്പെടുക. ഇനി എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഈ നെഞ്ചിരിച്ചിൽ ഉണ്ടാവുന്നത് എന്ന് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.