`

പെട്ടെന്ന് നമ്മൾ കുഴഞ്ഞു വീഴുമ്പോൾ നമ്മുടെ ഹാർട്ടിൽ എന്താണ് സംഭവിക്കുന്നത്.

നമുക്കെല്ലാവർക്കും സ്ഥിരമായി വരുന്ന ഒരു സംശയമാണ് ഒരാൾ കുഴഞ്ഞു വീണാൽ എന്താണ് ചെയ്യേണ്ടതെന്ന്. നമ്മളെ പലപ്പോഴും വാർത്തകളിൽ കേൾക്കാറുണ്ട് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ഓഫീസിലായിരുന്നു അവിടെ നിന്ന് കുഴഞ്ഞുവീണു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണപ്പെട്ടു. കളിക്കായിരുന്നു അതിനിടയിൽ കുഴഞ്ഞുവീണു. നമ്മൾ സിനിമകളിലും ടിവികളിലും സ്ഥിരം കാണാറുണ്ട് കുഴഞ്ഞുവീണ് കഴിഞ്ഞാൽ ചിലർ മുഖത്ത് വെള്ളം തെളിക്കുന്നു ചിലർ കൈയും കാലും ഉഴിയാൻ നോക്കുന്നു. ചിലർ നെഞ്ചിൽ ഇട്ട് അടിക്കുന്നു. അപ്പോൾ എന്താണ് ഒരാൾ കുഴഞ്ഞു വീണാൽ ചെയ്യേണ്ടത്.

   

അതാണ് നമ്മൾ ഈ വീഡിയോയിലൂടെ നോക്കാൻ ഉദ്ദേശിക്കുന്നത്. ഒരാൾ കുഴഞ്ഞുവീണാൽ അദ്ദേഹത്തിന് വേണ്ട പ്രാഥമിക ശുശ്രൂഷ നൽകുക എന്നതായിരിക്കണം നമ്മുടെ മുൻഗണന. എന്തുകൊണ്ട് വീണു എന്നത് രണ്ടാമത്തെ കാര്യം. പല കാരണങ്ങൾ കൊണ്ട് കുഴഞ്ഞുവീഴാം ഷുഗർ കുറഞ്ഞതുകൊണ്ട് കുഴഞ്ഞുവീഴാം അപസ്മാരം വന്ന് കുഴഞ്ഞുവീഴാം പക്ഷാഘാതം വന്ന് കുഴഞ്ഞുവീഴാം. ആന്തരികമായ രക്തസ്രാവം ഉണ്ടെങ്കിൽ കുഴഞ്ഞുവീഴാം.

ഇതിലെ എല്ലാത്തിലും ഉപരി ജീവന് അപകടം ഉണ്ടാകുന്ന അവസ്ഥ ഹാർട്ട് നിലച്ചുപോയി കുഴഞ്ഞു വീഴുന്നതാണ് അതോടൊപ്പം തന്നെ ഒരാൾ കുഴഞ്ഞുവീണു കിടക്കുന്നത് കണ്ടാൽ ഹാർട്ട് നിലച്ചുപോയി സംഭവിച്ചതാണ് എന്ന് അനുമാനിക്കുകയും അതിന് ഒതുങ്ങുന്ന പ്രാഥമിക ശുശ്രൂഷ നൽകുകയും ആണ് ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.