നമസ്കാരം ഞാൻ ഡോക്ടർ തെസ്നാ മോൾ ജോസഫ്. ഡോക്ടർസ് ബാസ്സിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം. ഇന്ന് ഒരു 40 വയസ്സു കഴിഞ്ഞ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ചില പ്രശ്നങ്ങൾ ഉണ്ട്. പ്രധാനമായും അവരെ അലറ്റുന്ന ഒരു പ്രശ്നമാണ് ജോയിൻസിൽ ഉള്ള വേദന. ശരീരം മാസകലമുള്ള ജോയൻസിൽ വേദന ഉണ്ടാവാം. ഷോൾഡർ വേദന മുട്ടുവേദന കൈമുട്ട് വേദന കാൽമുട്ട് എന്നിങ്ങനെ ഒട്ടുമിക്ക ജോയിന്റ്സിലും വേദന ഉണ്ടാകാം. ഇതുപോലെയുള്ള വേദനകളും ആയി ബന്ധപ്പെട്ട് ഡോക്ടറെ സമീപിക്കുമ്പോൾ എക്സ്-റേ എടുത്തു നോക്കുവാൻ ആവശ്യപ്പെടും.
എക്സ്-റേ എടുത്തു നോക്കുമ്പോൾ എല്ല് തേയ്മാനം ആയിരിക്കും എന്നാണ് മിക്കവാറും പറയുന്നത്. അതുപോലെയുള്ള മറ്റൊരു പ്രശ്നമാണ് ശരീരമാസകലം ഉള്ള മസിലുകളിൽ ഉണ്ടാകുന്ന വേദന. ഈ വേദന കൂടുതലായും രാത്രിയിലാണ് അനുഭവപ്പെടുന്നത്. ഈ വേദന മൂലം രാത്രിയിൽ ഉറങ്ങാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാവും. ചില ആളുകൾ പറയും മസിൽ ഉരുണ്ട കേറ്റം ആണ് എന്ന്. ചിലർ പറയും മസില് കോച്ചിപിടുത്തമാണ് എന്ന് പറയും അങ്ങനെ പലരും പല രീതിയിലും ആണ് ഇതിന് പറയുന്നത്.
ഇങ്ങനെയുണ്ടാവുമ്പോൾ അവര് പറയുന്നത് രാത്രി മുഴുവനും മസാജ് ചെയ്ത് മസാജ് ചെയ്ത് നേരം വെളുപ്പിക്കുകയാണ് എന്നാണ് അവർ പറയുന്നത്. അതുപോലെതന്നെ ചിലർക്ക് സ്കിന്നിന്റെ നോർമൽ സ്ട്രക്ചർ ഒക്കെ മാറിയിട്ട് ഡ്രൈ ആയി പോകും. അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് സ്കിന്നിൽ അലർജി ഉണ്ടാവും. തുമ്മൽ ജലദോഷം പോലെയുള്ള അലർജി പ്രശ്നങ്ങൾ ഇടയ്ക്കിടയ്ക്ക് ഉള്ള മൂത്രത്തിൽ പഴുപ്പ് അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.