ഹായ് നമസ്കാരം ഞാൻ സൈക്കോളജിസ്റ്റ് ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. കഴിഞ്ഞദിവസം ഒരു അമ്മ തന്റെ 11 വയസ്സുള്ള മകളെയും കൊണ്ട് കൗൺസിലിങ്ങിന് വന്നു. ആ അമ്മയുടെ പരാതി തൻറെ മകൾക്ക് തീരെ അനുസരണയില്ല. അവൾ പറയുന്ന കാര്യങ്ങൾ ഒന്നും കേൾക്കുന്നില്ല ഒരു കാര്യത്തിലും ശ്രദ്ധ ഇല്ല അവൾക്ക് ഒട്ടും അടക്കവും ഒതുക്കവും ഇല്ല. മാത്രമല്ല വീടിൻറെ മുറ്റത്ത് നിൽക്കുന്ന മരങ്ങളിൽ ഒക്കെ അവൾ വലിഞ്ഞു കേറും. സ്റ്റെയേസ് ആവശ്യമില്ലാതെ കയറുകയും ഇറങ്ങുകയും ചെയ്യും എന്നിട്ട് അതിൻറെ മുകളിൽ നിന്നും താഴേക്ക് എടുത്ത് ചാടും. എന്നിട്ട് പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
അവൾ ഭയങ്കര ദുശാടൃകാരിയാണ് എന്തെങ്കിലും കാര്യം അവൾക്ക് സാധിച്ചു കിട്ടിയില്ല എങ്കിൽ അവൾ നിലത്തു കിടന്നു ഉരുളും ബഹളം ഉണ്ടാക്കും വഴക്കുണ്ടാക്കും ഭയങ്കര ശാഠൃക്കാരി ആണ്. പഠനകാര്യത്തിൽ ഒട്ടും താല്പര്യമില്ല അല്ലെങ്കിൽ ശ്രദ്ധ ഇല്ല. ഇതൊക്കെ ആയിരുന്നു അമ്മയുടെ പരാതി. അതുകൊണ്ട് ആ കുട്ടിക്ക് ഒരു കൗൺസിലിംഗ് വേണം അതായിരുന്നു അവരുടെ ആവശ്യം. ഈ ഒരു പരാതി ഈ അമ്മയുടെ മാത്രം പരാതിയല്ല ഒരുപാട് പേരൻസ് തങ്ങളുടെ കുട്ടികളെ പറ്റി ഇങ്ങനെ പരാതി പറയുന്നത് കേട്ടിട്ടുണ്ട്.
ടീച്ചേഴ്സും പറയുന്നതും കേട്ടിട്ടുണ്ട് അവന് ക്ലാസ്സിൽ തീരെ ശ്രദ്ധയില്ല അവൻ അടങ്ങിയിരിക്കുന്നില്ല എപ്പോഴും ക്ലാസിൽ കൂടി ഓടി നടക്കുന്നു. ഒരിടത്ത് ഇരുത്തിയാൽ ഇരിക്കില്ല. എന്നിങ്ങനെ പലപ്പോഴും ടീച്ചേഴ്സും കുട്ടികളെ പറ്റി പറഞ്ഞു കേൾക്കാറുണ്ട്. കുട്ടികളിലെ ഇത്തരത്തിലുള്ള അമിതമായ വികൃതി അല്ലെങ്കിൽ കുസൃതി അവനെ അനുസരണ കെട്ടതെന്നോ അല്ലെങ്കിൽ നിഷേധി എന്നോ പട്ടങ്ങൾക്ക് അർഹനാക്കാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.