`

ഈ വ്യായാമം ചെയ്താൽ മതി ജീവിതത്തിൽ ഒരിക്കലും തലകറക്കം വരില്ല.

ഹാപ്പി മോർണിംഗ് ടൂ ഓൾ. തലകറക്കത്തിനുള്ള വ്യായാമങ്ങൾ ഇതാണ് ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കുന്നത്. കഴിഞ്ഞ വീഡിയോയിൽ തലകറക്കത്തിനുള്ള കാരണങ്ങൾ ലക്ഷണങ്ങൾ ചികിത്സ ഇവയൊക്കെയാണ് നമ്മൾ സംസാരിച്ചത്. പലകാരണങ്ങൾ കൊണ്ടും തലകറക്കം ഉണ്ടാകാം എന്ന് ഞാൻ പറഞ്ഞു. മിനിസ് ഡിസീസ് വെസ്റ്റ്പുലാല്‍ ന്യൂറോണയിസ്സ്റ്റിസ് ന്യൂറോളജിക്കൽ പ്രോബ്ലം പിന്നെ ഒരു കാരണങ്ങൾ ഇല്ലാതെയും തലകറക്കം ഉണ്ടാകാം.

   

ഇവയ്ക്കൊക്കെ ചികിത്സ ചെയ്യുന്നതോടൊപ്പം തന്നെ ഈ വ്യായാമങ്ങൾ ചെയ്തു കഴിഞ്ഞാൽ ഒരു പരിധിവരെ നമുക്ക് തലകറക്കത്തിനെ പ്രതിരോധിക്കാം. കുറച്ചു പ്രായമായവർ തലകറക്കം ഇല്ല എങ്കിലും ഈ വ്യായാമങ്ങൾ പരിശീലിക്കുന്നത് തലകറക്കം വരാതിരിക്കുവാനായി നല്ലത് ആണ്. അപ്പോൾ എന്തൊക്കെയാണ് വ്യായാമ മുറകൾ എന്ന് നോക്കാം. ആദ്യം നമ്മൾ ഇരുന്നിട്ടുള്ള വ്യായാമങ്ങളാണ് ചെയ്യുന്നത്. തലകറക്കം വന്നിട്ടുള്ള ഒരാൾക്ക് പെട്ടെന്ന് നിന്നിട്ട് ചെയ്യുവാനുള്ള ബുദ്ധിമുട്ട് ഉണ്ടാവും. അപ്പോൾ ആദ്യം നമ്മൾ ഇരുന്നിട്ടുള്ള എക്സസൈസ് ചെയ്യുന്നു.

ഇരുന്നിട്ട് കണ്ണുകൾ കൊണ്ടുള്ള എക്സസൈസ്. തല നേരെ വച്ചിട്ട് കണ്ണുകൾ മാത്രം വലതുവശത്തേക്ക് നോക്കുക ഇടതുവശത്തേക്ക് നോക്കുക ഇങ്ങനെ 20 പ്രാവശ്യം ചെയ്യുക. ഇനി കണ്ണ് മുകളിലേക്ക് നോക്കുക താഴേക്ക് നോക്കുക. ഇങ്ങനെ 20 പ്രാവശ്യം ചെയ്യുക. അടുത്തതായി കണ്ണ് വലതുവശത്തെ കോണിലേക്കും താഴേക്കും മാറിമാറി നോക്കുക അങ്ങനെ 20 പ്രാവശ്യം ചെയ്യുക. അടുത്തതായി കണ്ണ് ഇടതുവശത്തെ കോണിലേക്ക് നേരെ താഴേക്ക് അങ്ങനെ 20 പ്രാവശ്യം ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.