`

താഴെപ്പറയുന്ന ലക്ഷണങ്ങളോ മൂത്രത്തിൽ പതയോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.

നമസ്കാരം ഡോക്ടർ സ്നേഹ പി സൈമൺ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ് രാജഗിരി ഹോസ്പിറ്റൽ. മൂത്രം പതിഞ്ഞു പോവുക ഫ്രോത്ത് യൂറിൻ. കിഡ്നി ഓ പി യിൽ വരുന്ന ഒട്ടുമിക്ക രോഗികളുടെയും ഒരു പ്രധാന കംപ്ലയിന്റ് ആണ്. നോർമലി ഹെൽത്തി ആയ ഒരാളുടെ മൂത്രം പതഞ്ഞു പോകേണ്ട ആവശ്യമില്ല. പക്ഷേ ചില സാഹചര്യങ്ങളിൽ കിഡ്നി അസുഖം ഇല്ലാതെയും ചിലപ്പോൾ കണ്ടെന്ന് വരാം. പ്രത്യേകിച്ചും നമുക്കറിയാം ഇപ്പോൾ യൂറോപ്പ്യൻ ക്ലോസറ്റുകളിലാണ് നമ്മൾ മൂത്രമൊഴിക്കുന്നത്.

   

അതിലേക്ക് നമ്മൾ സ്പീഡിൽ മൂത്രം ഒഴിക്കുമ്പോഴോ ചിലപ്പോൾ ഹെവി എക്സർസൈസ് കഴിഞ്ഞതിനുശേഷം ഉള്ള മൂത്രമോ ചിലപ്പോൾ അതിരാവിലെ ഉള്ള മൂത്രമോ പ്രത്യേകിച്ച് നമ്മൾ കുറെ സമയം വെള്ളം ഒന്നും കുടിക്കാതെ കോൺസെൻട്രേറ്റ് ആയിട്ടുള്ള യൂറിൻ ചിലപ്പോൾ ചില പനിയും യൂറിനറി ഇൻഫെക്ഷൻ അങ്ങനെയുള്ള സാഹചര്യങ്ങളിൽ ചിലപ്പോൾ മൂത്രത്തിൽ പത പോലെ അനുഭവപ്പെടാറുണ്ട്. ഇത് ഒരുപക്ഷേ കിഡ്നി അസുഖത്തിന്റെ ലക്ഷണം ആവണമെന്നില്ല. ഇത്തരത്തിലുള്ള പത എന്ന് പറയുന്നത് കുറച്ചുകൂടി വലിയ ബബിൾസ് ആയിരിക്കും.

അത് പെട്ടെന്ന് തന്നെ അപ്രതീക്ഷമാക്കുന്നതും കാണാം. അടുത്ത പ്രാവശ്യം നമ്മൾ മൂത്രമൊഴിക്കുമ്പോൾ ചിലപ്പോൾ കണ്ടുവെന്നും വരില്ല. അവിടെയും അവിടെയുമായി ഓരോ ബബിൾസ് പോലെ കാണുകയുള്ളൂ. പക്ഷേ കിഡ്നി അസുഖത്തിന് ഭാഗമായി ഉണ്ടാകുന്ന പത കുറച്ചും കൂടി ഡെൻസായിരിക്കും. ചെറിയ ചെറിയ ബബിൾസ് വന്ന് നിറഞ്ഞിരിക്കുന്നത് പോലെ തിങ്ങി കൂടിയിരിക്കുന്നത് ആയി നമുക്ക് കാണാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.