`

എല്ലാദിവസവും ഈ ഭക്ഷണം കഴിച്ചാൽ മതി എല്ല് തേയ്മാനം ഉണ്ടാവാതിരിക്കുവാനും എല്ല് പൊട്ടാതിരിക്കുവാനും.

എല്ലിന് ബലം കുറയുന്ന അസുഖത്തെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ. അതായത് നമ്മൾ കാല് ജസ്റ്റ് ഒന്ന് സ്ലിപ്പായി കഴിയുമ്പോൾ എല്ലു പൊട്ടി പോവുക. അതല്ലെങ്കിൽ ഒന്ന് ശക്തിയായി തുമ്മിയാൽ തന്നെ നട്ടെല്ല് പൊട്ടുക. ഇത്തരത്തിലുള്ള ഒരു അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ. അത്തരത്തിലുള്ള ഒരു അവസ്ഥയെക്കുറിച്ചാണ് ഞാൻ ഇന്ന് ചർച്ച ചെയ്യുന്നത്. ഞാൻ ഡോക്ടർ നിഷാദ് കൺസൾട്ടന്റ് പെയിൻഫിഷൻ കോട്ടക്ക്സ് പൈൻ ആൻഡ് പെയിൻ കെയർ കോഴിക്കോട്.

   

നമുക്ക് ആദ്യം എല്ലിന്റെ സ്ട്രക്ചർ ഒന്ന് പരിചയപ്പെടാം. എല്ലിന്റെ ഉള്ളിൽ ഒരുപാട് കോശങ്ങളുണ്ട്. അതായത് എല്ലുണ്ടാകുന്ന കോശങ്ങൾ അതിനെ എല്ലാം കൂടി കൂട്ടിച്ചേർത്ത് ഒരു മെട്രിക്സ് പോലെയുള്ള ഒരു ഭാഗമുണ്ട്. അതിൻറെ ഉള്ളിലേക്ക് കാൽസ്യം ഫോസ്ഫേറ്റ് തുടങ്ങിയ മിനറൽസ് ആഡ് ചെയ്ത് അതിന് സ്ട്രെങ്ത് കൂടുമ്പോഴാണ് അത് ശരിക്കും യഥാർത്ഥത്തിലുള്ള എല്ലിന്റെ സ്ട്രെങ്ത് നമുക്ക് കിട്ടുന്നത്. യഥാർത്ഥത്തിൽ ഈ എല്ലിന് ബലം പകരുന്നത് ഈ മിനറൽസ് ആണ്. കാൽസ്യം ഫോസ്ഫേറ്റ് എല്ലാം അടങ്ങിയിട്ടുള്ള മിനറൽസ് ആണ് ഈ എല്ലിന് ബലം വെപ്പിക്കുന്നത്.

ഈ മിനറൽസ് എല്ലാ സമയത്തും ഒരൊറ്റ ടൈം ഉണ്ടാകുമ്പോൾ അവിടെ നിൽക്കുന്നത് അല്ല. നമുക്ക് അതിൽ നിന്ന് ആഡ് ചെയ്തുകൊണ്ടും അതിൽനിന്ന് എടുത്തുകൊണ്ടും ഇരിക്കും. എല്ലിലേക്ക് എപ്പോഴും കാൽസ്യം വന്നുകൊണ്ടിരിക്കും അതുപോലെ തന്നെ എല്ലിൽ നിന്നും കാൽസ്യം പുറത്തേക്ക് എടുക്കും അപ്പോൾ ബ്ലഡിൽ കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ എല്ലിൽ നിന്നുമാണ് എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

https://youtu.be/_OYqcPSGGmM