`

സന്ധിവേദന പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ.

നമസ്കാരം ഞാൻ ഡോക്ടർ ദീപ്തി. വെൽഫൈ പെയിൻ ആൻഡ് സ്പോർട്സ് ക്ലിനിക് ഓർത്തോപെടിക് കൺസൾട്ടന്റാണ്. ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് ആമവാതം എന്ന അസുഖത്തെ കുറിച്ചാണ്. മലയാളികൾക്ക് ഏറെ പരിചിതമായ ഒരു അസുഖം തന്നെയാണ് ഇത്. തേയ്മാനത്തിനുശേഷം ഏറ്റവും കൂടുതലായി കാണപ്പെടുന്ന ആർത്തറൈറ്റിസ് ആണ് റൊമാറ്റോ ആർത്തറൈറ്റിസ്. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ ആണ്.

   

അതായത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധത്തിന് സഹായിക്കുന്ന കോശങ്ങൾ അബദ്ധത്തിൽ നമ്മുടെ ശരീരത്തിലെ തന്നെ ഏതെങ്കിലും ഭാഗങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ഒരു അവസ്ഥയാണിത്. ഇതേ രീതിയിൽ തന്നെയാണ് ആമ വാദത്തിൽ അല്ലെങ്കിൽ റൊമാറ്റോ ആർത്തറൈറ്റിസിലും സംഭവിക്കുന്നത്. രോഗപ്രതിരോധത്തിന് സഹായിക്കുന്ന ശ്വേത രക്താണുക്കൾ അല്ലെങ്കിൽ ഡബ്ലിയു ബിസി നമ്മുടെ സന്ധികളെ ലൈൻ ചെയ്യുന്ന സൈനോവൽ നെമ്പറൈനെ ആക്രമിക്കുന്നു.

അതിൻറെ ഭാഗമായി അവിടെയുള്ള എല്ലുകൾക്കും കാട്ടിലേറ്റിനും നഷ്ടം സംഭവിക്കുകയും അത് ഒരു നീർക്കെട്ടിന് കാരണം ആവുകയും ചെയ്യുന്നു. പിന്നീട് ആ സന്ധികൾക്കിടയിലുള്ള എല്ലുകൾക്ക് ഇടയിലുള്ള സ്പേയ്സ് കുറയുകയും അത് വളരെ അടുത്ത് വരികയും ചെയ്യുന്നതോടുകൂടി ആ സന്ധിയുടെ മൂവ്മെൻറ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതാണ് ആമവാതത്തിൽ സംഭവിക്കുന്നത്. ഇത് കൂടുതലായി സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് കാണുന്നത്. അതുപോലെതന്നെ പുകവലി ശീലമാക്കിയ ആളുകളിലും ഇത് കൂടുതലായി കാണപ്പെടുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=eXKPA0yhfS8