`

നമ്മുടെ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ നിങ്ങൾ കരൾ രോഗിയാണോ എന്നറിയുവാൻ.

ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് ഫേറ്റീ ലിവർ അതായത് ലിവറിൽ കൊഴുപ്പ് എന്ന അസുഖത്തെ പറ്റിയാണ്. നമ്മുടെ നാട്ടിൽ ഇപ്പോൾ വളരെ കൂടുതലായി കണ്ടുവരുന്ന ഒരു കരൾ പ്രശ്നമാണ് ഫാറ്റി ലിവർ. അതായത് ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ എന്നപോലെ കരളിൽ കൊഴുപ്പടിഞ്ഞ് കരളിന് കേട് ഉണ്ടാക്കുന്ന അവസ്ഥയെയാണ് നമ്മൾ ഫാറ്റി ലിവർ എന്ന് പറയുന്നത്. പ്രധാനമായി ഇതിനെ രണ്ടായി തരംതിരിക്കാം. ചില പ്രത്യേക കാരണങ്ങൾ കൊണ്ട് അതായത് മദ്യം കഴിച്ചുകൊണ്ട് കരളിൽ കൊഴുപ്പടിയുന്നത് അതല്ലാ ചില വൈറസ് അനുപാതകൾ ലിവറിനെ ബാധിച്ച് കൊഴുപ്പ് അടിയുന്നത്.

   

ചില മരുന്ന് കഴിക്കുന്നത് വഴി കൊഴുപ്പടിയാം ഇങ്ങനെ സെക്കന്ററി ആയി ചില കാരണങ്ങൾ കൊണ്ട് ലിവറിൽ കൊഴുപ്പ് വരുന്ന അവസ്ഥയുണ്ട്. പിന്നെ പ്രധാനമായും മറ്റു കാരണങ്ങൾ ഒന്നുമില്ലാതെ ലിവറിൽ കൊഴുപ്പ് അടിയുന്ന ഒരു അവസ്ഥ. ആദ്യം പറഞ്ഞതിൽ കാരണങ്ങൾ കൊണ്ട് വരുന്നതിൽ ആ കാരണങ്ങൾ അറിഞ്ഞുകൊണ്ട് അതിനുവേണ്ടി പ്രീകോഷൻസ് എടുക്കുന്നത് വഴി ഒരു പരിധി വരെ തടയുവാൻ പറ്റും. ഞാൻ കൂടുതലും നിങ്ങളെ ഊന്നൽ കൊടുക്കുന്നത് ഞാൻ രണ്ടാമത് പറഞ്ഞ ആ ഫാറ്റി ലിവർ ഡിസീസിനെ പറ്റിയാണ്. ഇതിനെ ഞങ്ങൾ നോൺ ആൽക്കഹോൾ ഫാറ്റി ലിവർ എന്നാണ് പറയുന്നത്.

പ്രത്യേകിച്ച് ഇന്നത്തെ ജീവിതശൈലി മൂലം ഉണ്ടാകുന്ന ചില ശൈലി രോഗങ്ങളെ ഭാഗമായി ഉണ്ടാകുന്ന ഈ ലിവറിൽ കൊഴുപ് അടിയുകയും കൊഴുപ്പടിഞ്ഞ് ലിവറിന് കേടു വരുത്തുകയും ചെയ്യുന്നു. ഇത് നമ്മുടെ നാട്ടിൽ വളരെ കോമണും വളരെ പ്രിവാലിൻഡഡ് ആയിട്ടുള്ള കരൾ രോഗവും ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.