`

പ്രധാനപ്പെട്ട ഈ അഞ്ചു കാര്യങ്ങൾ ഗർഭിണികൾ ശ്രദ്ധിക്കേണ്ടതാണ്.

നമസ്കാരം ഞാൻ ഡോക്ടർ മിലി ആണ്. മലബാർ ഹോസ്പിറ്റലിൽ നിന്ന് ഗൈനക്കോളജിസ്റ്റും ലാപോപ്സ്കോപ്പി സർജനും ആണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാവുക എന്ന് പറയുന്നത് ഏറ്റവും ബ്ലസ് ഫുൾ ഫീലിംഗ് ആണ്. വളരെയധികം സന്തോഷം ഉണ്ടാകുന്ന അമ്മയ്ക്ക് മാത്രം അല്ലാ ആ കുടുംബത്തിനും വളരെയധികം സന്തോഷകരമായിട്ടുള്ള ഒരു കാര്യം തന്നെയാണ്. ഇപ്പോൾ ഈ ഗർഭം ധരിക്കുന്ന സമയം തൊട്ട് പ്രസവം വരെ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് നോക്കേണ്ടത് എന്നുള്ളതാണ്. ഫസ്റ്റ് തന്നെ നമ്മൾ ആദ്യം പ്രഗ്നൻസി ഡിറ്റക്റ്റ് ചെയ്യുന്ന സമയത്ത് നമ്മൾ ആദ്യം ഒരു സ്കാൻ ചെയ്ത് നോക്കണം.

   

അതാണ് ഡേറ്റിംഗ് സ്കാൻ എന്ന് പറയുന്നത്. അതിൽനിന്നുമാണ് നമ്മൾക്ക് ഡേറ്റ് മനസ്സിലാക്കാൻ സാധിക്കുന്നത്. പിന്നെ നമ്മൾ അഞ്ചാം മാസത്തിൽ നമ്മള് അനോമാലി സ്കാൻ അതായത് ടാർഗറ്റ് അനോമാലി സ്കാൻ എന്ന് പറയും. എന്തെങ്കിലും അംഗവൈകല്യങ്ങൾ ഉണ്ടെങ്കിൽ നമ്മൾക്ക് ഡിറ്റക്ട് ചെയ്യാൻ വേണ്ടിയുള്ള സ്കാനിങ് ആണ് ടാർഗെറ്റിംഗ് അനൊമാലീ സ്കാൻ. ഇത് നമ്മൾ എന്തായാലും ചെയ്തിരിക്കേണ്ട ഒരു കാര്യമാണ്.

പിന്നെ അവസാനത്തെ മൂന്നുമാസം ആകുമ്പോഴേക്കും നമ്മൾ ഒരു സ്കാൻ കൂടി ചെയ്യും. ഇതിൻറെ ഇടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ ആണ് നമ്മൾ ഇടയ്ക്കിടയ്ക്കുള്ള സ്കാനിങ് ചെയ്യുന്നത്. ചിലപ്പോൾ ഹൈറിസ്ക്ക് പ്രഗ്നൻസി ആകുമ്പോഴേക്കും. നമ്മൾക്ക് കാര്യമായിട്ടുള്ള മോണിറ്റർ ചെയ്യേണ്ട ആവശ്യമായിവരും. പിന്നെ ഒരു ഗർഭിണിയെ സംബന്ധിച്ചിടത്തോളം തീർച്ചയായിട്ടും കുറച്ചൊരു ലൈഫ് സ്റ്റൈൽ ചെയ്ഞ്ചുകൾ ഉണ്ടാക്കേണ്ട കാര്യം വളരെ ഇംപോർട്ടന്റ് ആണ്. ഇതിനെക്കുറിച്ച് തന്നെ പലതരത്തിലുള്ള മിഥ്യാധാരണങ്ങൾ തന്നെയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.