ഹായ് എവെരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ. കൺസൾട്ടൻ്റ് ഫിസിഷൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകൾക്കും പല രീതിയിലുള്ള പ്രശ്നങ്ങളാണ് വരുന്നത്. പക്ഷേ അതിൻറെ എല്ലാം കാരണം എന്ന് പറയുന്നത് ഒരു 80 ശതമാനവും ഈ ഒരു പ്രശ്നമായിരിക്കും. അതായത് നമ്മുടെ രക്തക്കുറവ് ആയിരിക്കും. കാരണം ചില ആളുകൾ പറയാറുണ്ട് എനിക്ക് വല്ലാതെ മുടികൊഴിച്ചിൽ ഉണ്ട്. ചിലര് പറയാറുണ്ട്.
എനിക്ക് ജോയിൻറ് പെയിന്റ്സ് ആണ് എല്ലാ അസ്ഥികൾക്കെല്ലാം വേദനയാണ്. മസിലിന് ഭയങ്കര വേദനയാണ്. ആരെങ്കിലും ജസ്റ്റ് ഒന്ന് പിടിച്ചാൽ തന്നെ ഭയങ്കര വേദനയാണ്. ചിലര് പറയാറുണ്ട് സ്കിൻ എല്ലാം ഡ്രൈ ആകുന്നുണ്ട് ഭയങ്കര ചൊറിച്ചിൽ ഉണ്ടാകുന്നുണ്ട് എന്ന് പറയാറുണ്ട് ചില ആളുകൾ നെഞ്ചരിച്ചിലും പുളിച്ചുതേട്ടലും പ്രയാസങ്ങളും ആയിരിക്കും. ചിലർക്ക് എന്തെങ്കിലും കഴിച്ച ഉടനെ വയറ് വീർത്തു വരുന്ന പ്രയാസമായിരിക്കും. ചില ആളുകൾക്ക് ചെവിയിൽ ഇങ്ങനെ വണ്ട് മൂള്ളുന്ന പോലെയുള്ള ശബ്ദം ഉണ്ടായിരിക്കും.
ചിലർക്ക് എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ അല്ലെങ്കിൽ കുനിഞ്ഞു നിൽക്കുമ്പോൾ തലകറക്കം ഉണ്ടാകുന്ന ഒരു കണ്ടീഷൻ ആയിരിക്കും. വെയിലത്ത് പോയി വന്ന ഉടനെ ഭയങ്കരമായ തലവേദന ഉണ്ടാകും. അങ്ങനെ പല പല സിംറ്റംസിന്റെ 80% റീസൺ എന്ന് പറയുന്നത് രക്ത കുറവ് ആണ്. പക്ഷേ ഭൂരിഭാഗം ആളുകൾക്ക് ആ ഒരു കാര്യം ആണ് എന്ന് അറിയാത്തതുകൊണ്ട് പല ഡോക്ടർമാരുടെ അടുത്തും പല ചികിത്സകളും പല ആശുപത്രികളിലും കയറിയിറങ്ങി ഒത്തിരി മരുന്നുകൾ കഴിക്കുന്ന ആളുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.