പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം. പ്രമേഹം പോലെ തന്നെ വളരെ സർവസാധാരണമാണ് കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇന്ന് കേരളത്തിൽ. ഒരുകാലത്ത് 40 വയസ്സിന് മുകളിൽ മാത്രം പ്രായമുള്ളവരെ മാത്രം ബാധിച്ചിരുന്ന കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇന്ന് ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്നു. പലരും മരുന്നു കഴിക്കുന്നവരുണ്ട്. അതുപോലെതന്നെ ഭക്ഷണ നിയന്ത്രണവും വ്യായാമവും ഒക്കെ ചെയ്യുന്നവരുണ്ട്. പക്ഷേ പലരുടെയും കൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്തുന്നതിന് ബുദ്ധിമുട്ട് വരുന്നു. കൊളസ്ട്രോൾ പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിച്ച് നിർത്താം എന്നതിനെപ്പറ്റി ശരിയായ ധാരണ പലർക്കും ഇല്ല.
പല തെറ്റിദ്ധാരണകളും ഉണ്ട്താനും. അപ്പോൾ അവയെ പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത്. അപ്പോൾ നമ്മൾക്ക് ഈ തെറ്റിദ്ധാരണകൾ എന്തെല്ലാം ആണ് എന്ന് നോക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മളിൽ ഭക്ഷണത്തിലൂടെയുള്ള കൊഴുപ്പ് മാത്രം കുറച്ച് രക്തത്തിലെ കൊഴുപ്പ് നിയന്ത്രിക്കാം എന്നുള്ളതാണ് പലരുടെയും ധാരണ. കാരണം കൊളസ്ട്രോൾ ഒരു കൊഴുപ്പ് ആണ് എന്ന് പലർക്കും അറിയാം.
അപ്പോൾ നമ്മുടെ ആഹാരത്തിലൂടെ എത്തുന്ന കൊഴുപ്പിന്റെ അളവ് കുറച്ചു കഴിഞ്ഞാൽ രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാം എന്നതാണ് മിക്കവരും വിശ്വസിക്കുന്നത്. നമ്മുടെ ശരീരത്തിൽ കൊഴുപ്പ് ആവശ്യമുള്ള ഒരു വസ്തുവാണ്. ആ കൊഴുപ്പ് മുഴുവനോടെ കുറക്കുന്നത് ശരിയല്ല. നമ്മുടെ ശരീരത്തിൽ നിന്നും ലഭിക്കുന്ന 30% കാലറിയുടെ കൊഴുപ്പ് ആണ് വേണ്ടത്. പക്ഷേ ഇന്ന് സംഭവിക്കുന്നത് എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ എത്തുന്ന കൊഴിപ്പിൻ്റെ 40% മുകളിൽ 50% വരെ എത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.