ഞാൻ ഡോക്ടർ അനിൽകുമാർ എം കെ സീനിയർ കൺസൾട്ടൻ്റ് ഡിപ്പാർട്ട്മെൻറ് ഓഫ് കാർഡിയോളജി എസ്തർ മിംസ് കണ്ണൂർ. ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ഹൃദ്രോഗം വരുന്നത് ഇങ്ങനെ തടയാം എന്നതിനെ പറ്റിയാണ്. എല്ലാവർക്കും അറിയാം ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് രോഗങ്ങൾ. നമ്മുടെ ശരീരത്തിലെ രണ്ട് പ്രധാനപ്പെട്ട അവയവങ്ങൾ ആണ് ഹൃദയവും മസ്തിഷ്കവും. ഇതിനെ ബാധിക്കുന്ന രണ്ട് പ്രധാനപ്പെട്ട അസുഖങ്ങൾ ആണ് ഹാർട്ട് അറ്റാക്കും സ്റ്റോക്കും. ഈ അസുഖങ്ങൾ വന്നാൽ മരണസാധ്യത വളരെ കൂടുതലാണ്.
ഇതാണ് ഈ അസുഖങ്ങളുടെ ഭീകരത. ഈ രണ്ട് അസുഖങ്ങളും അടുത്തകാലത്തായി ക്രമാതീതമായി വർദ്ധിക്കുകയാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ താരതമ്യേന വയസ്സ് കുറഞ്ഞവരെ ആണ് ഈ 2 അസുഖങ്ങളും കൂടുതലായി ബാധിക്കുന്നത്. ഇത് ഈ അസുഖത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ഇവയെ എങ്ങനെ നമുക്ക് നേരിടാം.
ഇവയെ എങ്ങനെ നമുക്ക് കൺട്രോൾ ചെയ്യാം. നാം കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് എങ്കിൽ അതായത് ഹൃദ്യരോഗത്തിൻറെ അപായ ഘടകങ്ങളെ അഥവാ റിസ്ക് ഫാക്ടേഴ്സിനെ നിയന്ത്രിക്കുകയാണ് എങ്കിൽ 80 ശതമാനം അകാലമരണങ്ങളും ഒഴിവാക്കാൻ പറ്റും എന്ന് കണ്ടുപിടിച്ചിട്ടുണ്ട്. അപ്പോൾ എന്തൊക്കെയാണ് ഈ അപായ ഘടകങ്ങൾ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അപായ ഘടകങ്ങൾ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി വ്യായാമം ഇല്ലായ്മ പുകവലി എന്നിവയാണ്. ആരോഗ്യമല്ലാത്ത ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയാണ് ഏറ്റവും പ്രധാനപ്പെട്ട വില്ലൻ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.