ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് അലർജി എന്ന അസുഖത്തെക്കുറിച്ചും അത് ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും അതിൻറെ പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും ആണ്. അലർജി നമുക്ക് അറിയാം ഒരുപാട് ആളുകളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് അലർജി. ഏകദേശം 20% മുതൽ 30 ശതമാനത്തോളം ആളുകൾ കേരളത്തിൽ അലർജി ബാധിക്കുന്നവരായി കണക്കാക്കപ്പെടുന്നു.
അലർജി എന്നാൽ വിവിധ പദാർത്ഥങ്ങളോടും പ്രോട്ടീനുകളോടും ശരീരത്തിൻറെ അമിതമായ പ്രവർത്തനങ്ങളെയാണ് അലർജി എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്. അലർജി ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്നുണ്ട്. അലർജി കണ്ണിനെ ബാധിക്കുമ്പോൾ അലർജി കൺജ്ജക്റ്റിവേറ്റിസ് എന്ന അസുഖം ഉണ്ടാകുന്നു. അതായത് ഈ കൺജ്ജക്റ്റിവേറ്റീസ് എന്ന അലർജിയുടെ ലക്ഷണങ്ങൾ കണ്ണിൽ ചൊറിച്ചിൽ ഉണ്ടാവുക കണ്ണിൽ ചുവപ്പുണ്ടാവുക കണ്ണുനീര് വെള്ളം പോലെ പോവുക. കണ്ണ് തടിച്ചു പൊങ്ങുക ഇതൊക്കെയാണ് അലർജി കജ്ജക്റ്റിവേറ്റീസിൻ്റെ ലക്ഷണങ്ങൾ.
അലർജി തന്നെ തൊലിപ്പുറത്തിനെ ബാധിക്കുന്നുണ്ട്. കരപ്പൻ പോലെയും ചൊറിച്ചിൽ പോലെയും ഉണ്ടാകുന്നതിന് അലർജി എക്സിമ എന്ന് പറയുന്നു. ഇത് കുട്ടികളിൽ ഒക്കെയാണ് കൂടുതലായി കണ്ടു വരുന്നത്. ചിലപ്പോൾ മുട്ടയുടെയോ പാലിന്റെയോ ഒക്കെ ഒരു അലർജിയായി കാണുന്നുണ്ട്. ചിലർക്ക് ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ തടിച്ച് പൊന്തുന്നതായി കാണും അവിടെ ചൂട് പോലെയും ചൊറിച്ചിൽ പോലെയും കാണാറുണ്ട്. ഇതിന് അർട്ടിക് ഏരിയ എന്ന് പറയുന്നു. ഇത് ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതിനെ ക്രോണിക് അർട്ടിക്കേരിയ എന്നാണ് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.