ഞാൻ ഡോക്ടർ ബിജു ഐ കെ. എംഡി,ഡിഎം സീനിയർ കൺസൾട്ടന്റ് ഓഫ് ഗ്യാസ്ട്രോളജി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കാലിക്കറ്റ്. ഞാൻ ഇന്ന് സംസാരിക്കുന്നത് പൈൽസ് എന്ന് പറയുന്ന രോഗവും രോഗ ലക്ഷണങ്ങളെയും പറ്റിയും ആണ്. മലയാളികളുടെ ഇടയിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുകയും അതേപോലെതന്നെ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു രോഗവും രോഗലക്ഷണവും ആണ് പൈൽസ് എന്ന് പറയുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഭാഷയിൽ ഇതിനെ ഹെമറോയിഡ് എന്ന് പറയുന്നു. മലയാളത്തിൽ ഇതിനെ മൂലക്കുരു അല്ലെങ്കിൽ ആർഎസ്എസ് എന്നുള്ള പേരുകൾ ഉണ്ട്.
മലദ്വാരവുമായി ബന്ധപ്പെട്ട എല്ലാത്തരം ലക്ഷണങ്ങളെയും പൈൽസായി തെറ്റിദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതുകൊണ്ട് ഒത്തിരി പ്രശ്നങ്ങൾ നമ്മൾ കാണാറുണ്ട്. മലദ്വാരവും മലയാശയസംബന്ധവും ആയിട്ടുള്ള വളരെ ഗൗരവവുമായുള്ള അസുഖങ്ങൾ ഇതുകൊണ്ട് വളരെ കൃത്യമായ ചികിത്സകൾ കിട്ടാതെ ഇതുകൊണ്ട് ഡിലെഡ്ഡ് ആയി കണ്ടു പിടിക്കപ്പെടുകയും തെറ്റായ ചികിത്സാരീതിയിലേക്ക് വഴി തെറ്റി പോവുകയും ചെയ്യുന്ന ഒരു അവസ്ഥ നമ്മൾ സ്ഥിരമായി കാണാറുണ്ട്.
എന്താണ് പൈൽസ് എന്ന് വെച്ചാൽ. മലദ്വാരത്തിന്റെ ചുറ്റുമുള്ള രക്തക്കുഴലുകളുടെ വികാസമാണ് പൈൽസ്. ഇത് വളരെ നോർമലായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്. ഇതിൻറെ സാധാരണഗതിയിൽ ഇത് മലദ്വാരത്തിന്റെ അടിഭാഗത്തിൻ്റെ ശക്തിക്കുവേണ്ടിയീട്ടാണ് ഇത് ഉപകാരപ്പെടുന്നത്. ഇതിൻറെ അനിയന്ത്രിതമായ വളർച്ചയാണ് ഇതിനെ ഒരു രോഗവും രോഗലക്ഷണവുമായി മാറ്റുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.