എല്ലാവർക്കും നമസ്കാരം ഞാൻ ഡോക്ടർ സതീഷ് പത്മനാഭൻ. സീനിയർ കൺസൾട്ട് ആൻഡ് റേഡിയേഷൻ ഓൺകോളജിസ്റ്റ് എസ്തർ ഹോസ്പിറ്റൽ കോഴിക്കോട്. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്ന കാര്യം വളരെ പ്രധാനപ്പെട്ട ഒരു ക്യാൻസറിനെ സംബന്ധിച്ചാണ്. ഹെഡ് ആൻഡ് നെക്ക് കാൻസർ. അതായത് തല ചെവി മൂക്ക് തൊണ്ട കഴുത്ത് ഈ ഭാഗങ്ങളിൽ ഉണ്ടാകുന്ന കാൻസറുകളെ കുറിച്ചാണ്. ഇതിൻ്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതു വളരെ എളുപ്പം തടയാൻ പറ്റുന്ന ക്യാൻസറുകളിൽ ഒന്നാണ്. വളരെ നേരത്തെ ലഘുവായിട്ടുള്ള പരീക്ഷണങ്ങൾ മുഖാന്തരം കണ്ടറിയാൻ പറ്റുന്ന ക്യാൻസറുകളിൽ ഒന്നാണ്.
നേരത്തെ കണ്ടെത്തിയാൽ തന്നെ വളരെ എളുപ്പമുള്ള ചികിത്സ സഹായങ്ങൾ കൊണ്ട് എളുപ്പത്തിൽ തന്നെ വേഗം പൂർണമായി മാറി കിട്ടുന്ന കാൻസറുകളിൽ ഒന്നാണ്. ഇതിന് പ്രത്യേക ലക്ഷണങ്ങൾ ഉണ്ട്. ഹെഡ് ആൻഡ് നെക്ക് കാൻസറിൻ്റെ മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ. അതായത് വ്യക്തമായി ക്യാൻസർ പൂർണമായി ആയിട്ടില്ലാത്ത സ്റ്റേജിൽ തന്നെ ക്യാൻസറായി മാറാവുന്ന ലക്ഷണങ്ങൾ നമുക്ക് നേരത്തെ തന്നെ കണ്ടെത്താവുന്നതാണ്.
അതായത് എരിത്രോപ്ലേക്കൃ വായുടെ അകത്ത് ചുവന്ന പാടുകൾ ഉണ്ടാവുന്നതോ യൂക്കോപ്ലേക്യ വായുടെ തൊലിയുടെ അകത്തോ വെളുത്തപാട് ഉണ്ടാവുന്നത് മേലെനോപ്ലേക്യ കറുത്തതോ അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നത്. പിന്നെ വാ തുറക്കുന്നതിനുള്ള പേശികളുടെ ഇറുക്കം സംയൂക്കസ് ഫൈബർ എന്ന് പറയുന്ന ഈ പറയുന്ന കാര്യങ്ങൾ കാൻസർ ഭാവിയിൽ കൂടുതൽ ഉണ്ടാകുന്നതിനുള്ള ലക്ഷണങ്ങളാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.